മാറ്റൊലി മനുഷ്യാവകാശ പുരസ്കാരം വിനോദ് കെ ജോസിന്

3 years, 10 months Ago | 367 Views
മനുഷ്യാവകാശരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമായി കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി ഏര്‍പ്പെടുത്തിയിരിക്കുന്ന മനുഷ്യാവകാശ പുരസ്കാരത്തിന് ഈവര്‍ഷം കാരവന് മാഗസിന് എഡിറ്റര്‍ വിനോദ് കെ ജോസ് അര്‍ഹനായി. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. റേഡിയോ മാറ്റൊലിയുടെ 13ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സ്റ്റേഷന് ഡയറക്ടര്‍ ഫാ. ബിജോ തോമസ് കറുകപ്പള്ളിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന അഖിലേന്ത്യാ കര്‍ഷകപ്രക്ഷോഭത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ പ്രതികൂല സാഹചര്യങ്ങളിലും കാരവന് മാഗസിന് നടത്തിയ ശ്രമങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മൂന്നംഗ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. കാരവന് മാഗസിന് എക്സിക്യൂട്ടീവ് എഡിറ്ററായ വിനോദ് വയനാട് ദ്വാരക സ്വദേശിയാണ്.
1988ല്‍ പ്രസിദ്ധീകരണം നിലച്ച മാഗസിന് 2009ല്‍ പുനരാരംഭിച്ചത് വിനോദിന്റെ പരിശ്രമഫലമായാണ്. ഫ്രീ പ്രസ് എന്ന മലയാള പ്രസിദ്ധീകരണത്തിന്റെ സ്ഥാപക എഡിറ്ററായിരുന്നു. മണിപ്പാല്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ജേർണലിസത്തില്‍ ബിരുദവും, കൊളംബിയ യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ അദ്ദേഹം ജാമിഅ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയില്‍നിന്ന് സോഷ്യോളജിയില്‍ ഡോക്ടറേറ്റും നേടി.
മാധ്യമരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് രാംനാഥ് ഗോയങ്കെ അവാര്‍ഡ്, ഫോറിന് പ്രസ് അസോസിയേഷന് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേരളീയരായ ആളുകള്‍ക്കും സംഘടനകള്‍ക്കുമായി റേഡിയോ മാറ്റൊലിയുടെ സ്ഥാപക ഡയറക്ടര്‍ ഫാ. ഡോ. തോമസ് ജോസഫ് തേരകം റേഡിയോ മാറ്റൊലിയിലൂടെ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡാണ് മാറ്റൊലി മനുഷ്യാവകാശ പുരസ്കാരം.
Read More in Literature
Related Stories
തലയെടുപ്പോടെ പട്ടം
4 years Ago
അറിവും തിരിച്ചറിവും
3 years, 6 months Ago
സാഹിത്യത്തിനുള്ള നോബേൽ ടാൻസാനിയൻ അബ്ദുൽ റസാഖ് ഗുർണയ്ക്ക്
3 years, 6 months Ago
ന്യൂയോര്‍ക്ക് ചലച്ചിത്രമേളയില്‍ പുരസ്കാരം നേടി 'പച്ച'
3 years, 8 months Ago
2021 ലെ എഴുത്തച്ഛന് പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയ്ക്ക്.
3 years, 5 months Ago
ഇത് ചരിത്രം; കവിതാസമാഹാരം കടലിനടിത്തട്ടില് പ്രകാശിതമായി
2 years, 9 months Ago
ജെ.കെ. റൗളിങ്; പുസ്തകങ്ങളുടെ മാന്ത്രിക രാജ്ഞി
4 years Ago
Comments