Saturday, April 19, 2025 Thiruvananthapuram

ബി.എസ്.എസ് കൾച്ചറൽ മിഷന്റെ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനം

banner

11 months, 3 weeks Ago | 42 Views

തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സിന്റെ  മുൻ പ്രിൻസിപ്പലും കേരള ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാനുമായ കാട്ടൂർ നാരായണപിള്ള വരച്ച ചിത്രങ്ങളുടെ പ്രദർശനം മാർച്ച് 19, 20 തീയതികളിൽ കവടിയാർ സദ്ഭാവനാ അങ്കണത്തിൽ നടന്നു. പ്രദർശനം അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്‌തു. ബി.എസ്‌.എസ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ബി.എസ്‌.എസ് ഡയറക്‌ടർ ജനറൽ ജയ ശ്രീകുമാർ സ്വാഗതം ആശംസിച്ചു. ഡോ. രാജാ വാര്യർ, ശ്രീ സാനന്ദരാജ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബി.എസ്.എസ് അസിസ്റ്റന്റ് ഡയറക്ടർ സ്‌മിത മനോജ് കൃതജ്‌ഞത രേഖപ്പെടുത്തി.



Read More in Organisation

Comments