Friday, April 18, 2025 Thiruvananthapuram

നാട്ടറിവ് - വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ

banner

3 years, 5 months Ago | 687 Views

ഞെരിഞ്ഞിൽ

ശാസ്ത്രീയനാമം: Tribulus terrestris Linn

ആയുർവേദ ഔഷധങ്ങളിലെ പ്രധാനപ്പെട്ട ദശമൂലങ്ങളിൽ ഒന്നാണ് ഞെരിഞ്ഞിൽ. ഞെരിഞ്ഞിലിന്റെ കായകളാണ് സാധാരണയായി ഔഷധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ചെറിയ ഞെരിഞ്ഞിലും വലിയ ഞെരിഞ്ഞിലും ഉണ്ട്. ഇതിൽ ചെറിയ ഞെരിഞ്ഞിലാണ് ഔഷധങ്ങളിൽ  കൂടുതലായി ഉപയോഗിക്കുന്നത്. മൂത്രാശയ രോഗങ്ങൾക്ക്  ഇത് ഉത്തമമാണ്. ഞെരിഞ്ഞിലിന്റെ കായ ലൈംഗിക ഹോർമോണുകളുടെ  ഉത്പാദനം വർധിപ്പിക്കും. 

മൂത്രത്തിൽ കല്ലുണ്ടാകുന്ന രോഗത്തിന് ഞെരിഞ്ഞിൽകൊണ്ട് കഷായം വെച്ച് അതിൽ നെയ്യും ചേർത്ത് കാച്ചി സേവിച്ചാൽ ഫലപ്രദമാണ്

മൂത്രക്കല്ല് കൊണ്ടുണ്ടാകുന്ന മൂത്രതടസ്സം നിമിത്തം മൂത്രനാളിയിൽ  വേദനയുണ്ടായാൽ ഒന്നര ലിറ്റർ വെള്ളത്തിൽ 50 ഗ്രാം ഞെരിഞ്ഞിൽ ചതച്ചിട്ട് കഷായം വെച്ച്  60 മി. ലിറ്റർ വറ്റിച്ച് 30 മി. ലിറ്റർ വീതം രാവിലെയും വൈകിട്ടും കുടിക്കുക. ഇപ്രകാരം പതിവായി കഴിച്ചാൽ മൂത്രക്കല്ല് അലിഞ്ഞുപോകും.

പാഷൻ ഫ്രൂട്ട്

ശാസ്ത്രീയ നാമം: Passiflora edulis

ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പഴമാണ് പാഷൻ ഫ്രൂട്ട്. വൈറ്റമിൻ സി ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, കാൽസ്യം, അയൺ, ഫൈബർ എന്നിവയും  അടങ്ങിയിരിക്കുന്നു. ചർമ്മത്തിന്റെയും കണ്ണുകളുടെയും ആരോഗ്യത്തിനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ഇത് ഗുണകരമാണ്.

ധാരാളം നാരുകൾ അടങ്ങിരിക്കുന്ന ഈ പഴം രക്തക്കുഴലുകളിലെ അധികമുള്ള കൊളസ്ട്രോളിനെ നീക്കാൻ സഹായിക്കും. ഹൃദ്‌രോഗത്തെ  തടയുന്നു. രക്ത സമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കും. രാത്രി ഉറക്കം ലഭിക്കാൻ പാഷൻ ഫ്രൂട്ടിന്റെ സത്ത് കുടിക്കുക. ശ്വാസകോശ രോഗികൾ പാഷൻ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.



Read More in Organisation

Comments