Wednesday, April 16, 2025 Thiruvananthapuram

ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍

banner

3 years, 10 months Ago | 350 Views

ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യു.എ.ഇയില്‍ നടക്കും. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് ശേഷിക്കുന്ന 31 മത്സരങ്ങളും നടക്കുക.
ബി.സി.സി.ഐ ചെയര്‍മാന്‍ രാജീവ് ശുക്ലയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമുണ്ടായത്. ബയോ ബബിള്‍ ഭേദിച്ച്‌ നിരവധി താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഐപിഎല്‍ താത്കാലികമായി നിര്‍ത്തിവെച്ചത്. ശനിയും ഞായറും രണ്ട് മത്സരങ്ങള്‍ വീതം സംഘടിപ്പിക്കേണ്ടതായും വരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ടി 20 ലോകകപ്പ് നടത്തുന്നതിന് കൂടുല്‍ സമയം അനുവദിക്കണമെന്ന് ഐസിസിയോട് ആവശ്യപ്പെടാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ നാല് നഗരങ്ങളിലായി 29 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കോവിഡ് വ്യാപനം മൂലം മത്സരങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വന്നത്.



Read More in Sports

Comments

Related Stories