Saturday, April 19, 2025 Thiruvananthapuram

അർഹതയ്ക്ക് അംഗീകാരം

banner

3 years, 5 months Ago | 590 Views

രാജ്യ പുനർനിർമ്മാണ-സാമൂഹ്യ വികസന രംഗങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നവരെ 'ഭാരത്' സേവക് ബഹുമതി നൽകി ആദരിക്കുന്ന ഭാരത് സേവക് സമാജിന്റെ പരിപാടിയനുസരിച്ച് ഇക്കുറി തമിഴ്നാട് - പുതുച്ചേരി - കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 88 പേർക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

പുതുച്ചേരിയിലെ ഹോട്ടൽ അണ്ണാമലൈ ഇന്റർനാഷണലിൽ സംഘടിപ്പിക്കപ്പെട്ട ചടങ്ങ് തമിഴ്നാട് നിയമസഭാ സ്പീക്കർ ആർ. സെൽവം  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. സി. എ. രവി അധ്യക്ഷനായിരുന്നു. സുസാനിൽ ഗ്രൂപ്‌ സിന്റെ ജോയിന്റ് ചെയർമാൻ സ്വാഗതമാശംസിച്ചു. റിട്ടയേർഡ് സിവിൽ സർജൻ ഡോ. സി. എ. ചന്ദ്രബാബു എം.ഡി മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്ത് -വിനോദസഞ്ചാര-വ്യോമയാനമന്ത്രി ലക്ഷ്മിനാരായണൻ, ഡോ. രചന സിംഗ്,  പോലീസ് സൂപ്രണ്ട് ലോ ആൻഡ് ഓർഡർ,  ബാസ് ഡിവൈൻ ഹെൽത്ത് പ്രൊപ്രൈഡേഴ്സിന്റെ  സിന്ധു ഉടമ ഡോ. എസ് വി വിജയരാഘവ്, അഡ്വക്കേറ്റ് എം. ആർ. പി. രാം മനു സ്വാമി, ഡോ. എസ്.  ജയചന്ദ്രൻ ഡോ. എസ് .എസ്. ദേവരാജ്, കെ. അരംഗരസർ, ഇ. ബാബുകുമാർ,  ഡോ. അസുകവി, എം നവനീത കൃഷ്ണൻ, ഡോ. മുഹമ്മദ് ഹിഫ് സുള്ള, ഡോ. സിങ്കസെട്ടി,  ഡോ. കൃഷ്ണശിവചലപതി, ഡോ. എം. അക്ബർ ഖാൻ, ആർ. ഗൗതമൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.  കഴിഞ്ഞ് 68 വർഷത്തെ ഭാരത് സേവക് സമാജിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള രാജ്യ സേവനത്തെ യോഗത്തിൽ പങ്കെടുത്തവർ പ്രകീർത്തിച്ചു.

 ഡോ. സി. എ. രവിയുടെ സിദ്ധ ആയുർവേദ ഹോമിയോപ്പതി എന്നീ ഡിപ്ലോമ കോഴ്‌സുകൾ മദർ തെരേസ കോളേജ് പുതുച്ചേരിയിൽ  നടത്തുവാനുള്ള  അനുമതിക്കുള്ള അപേക്ഷയും മന്ത്രി സ്വീകരിച്ചു.  ഇതര ചികിത്സ സമ്പ്രദായത്തിലുള്ള നൂറോളം വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും മന്ത്രി നിർവഹിക്കുകയുണ്ടായി.



Read More in Organisation

Comments