Friday, April 18, 2025 Thiruvananthapuram

തൊണ്ണൂറ്റിമൂന്നാമത് ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

banner

3 years, 11 months Ago | 351 Views

ചരിത്രം കുറിച്ച് ഓസ്‌കാര്‍ പുരസ്‌കാര വേദി. മികച്ച സംവിധാനത്തിനുള്ള ഓസ്‌കാര്‍ നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ വനതിയായി ക്ലോയ് ഷാവോ. 11 വര്‍ഷത്തിന് ശേഷമാണ് സംവിധാനത്തിനുള്ള ഓസ്കര്‍ വനിതയ്ക്ക് ലഭിക്കുന്നത്. നൊമാഡ്‌ലാന്‍ഡ് എന്ന ചിത്രത്തിലൂടെയാണ് ക്ലോയിയെ തേടി പുരസ്‌കാരമെത്തിയത്. ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ എഷ്യാക്കാരിയുമാണ് ചൈനീസ് വംശജയായ ക്ലോയ്. മികച്ച ചിത്രത്തിലുള്ള ഓസ്‌കാര്‍ പുരസ്‌കാരവും നൊമാഡ്‌ലാന്‍ഡ് സ്വന്തമാക്കി.

ദ ഫാദറിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ഇതിഹാസ താരം ആന്റണി ഹോപ്കിന്‍സിനെ തേടിയെത്തി.  എൺപത്തിമൂന്നാമത്തെ വയസിലാണ്   അദ്ദേഹത്തെ തേടി പുരസ്‌കാരമെത്തിയിരിക്കുന്നത്.  മികച്ച നടനുള്ള പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ നടനെന്ന ബഹുമതിയും ആന്റണി ഹോപ്കിൻസിനു സ്വന്തം.  നൊമാഡ്‌ലാന്‍ഡിലെ പ്രകടനത്തിന് ഫ്രാന്‍സെസ് മക്‌ഡോര്‍മണ്ട് മികച്ച നടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരവും നേടി.

ജുദാസ് ആന്റ ദ ബ്ലാക് മിശിഹയിലൂടെ ഡാനിയല്‍ കലുയ മികച്ച സഹനടനും മികച്ച സഹനടിക്കുള്ള പുരസ്‌കാരം മിനാരിയിലെ പ്രകടനത്തിലൂടെ യൂന്‍ യോ ജുങും സ്വന്തമാക്കി. ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ഏഷ്യന്‍ നടിയാണ് യൂന്‍ യോ ജുങ്.

ലോസ് ആഞ്ചല്‍സിലെ പ്രധാന റെയില്‍വെ സ്റ്റേഷന്‍ ആയ യൂണിയന്‍ സ്റ്റേഷനിലാണ് ഇത്തവണ ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങിലെ പ്രധാന ചടങ്ങുകള്‍ നടക്കുന്നത്. പരമ്പരാഗത വേദിയായ ഡോള്‍ബി തീയേറ്ററിലും ചടങ്ങുകള്‍ നടക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്. സംവിധായകന്‍ സ്റ്റീവന്‍ സോഡര്‍ബെര്‍ഗിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.



Read More in World

Comments