ആയുർവേദത്തിലെ നാട്ടു ചികിത്സ

3 years, 1 month Ago | 433 Views
ചെറിയ അസുഖങ്ങൾക്കും ആരോഗ്യ സംരക്ഷണത്തിനും വീട്ടുചികിത്സ ഫലപ്രദമാവും ആയുർവേദത്തിലുള്ള അത്തരം ചില വിവരങ്ങൾ അറിയാം.
പുളിച്ചുതികട്ടലിന്: കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലിപ്പത്തിൽ കാച്ചിയ ആട്ടിൻ പാലിന്റെ കൂടെ രാവിലെ കഴിക്കുക.
വെളുത്തുള്ളി നീരും പശുവിൻ നെയ്യും സമം എടുത്തു ചൂടാക്കി അതിരാവിലെ ഒരു സ്പൂൺ കഴിക്കുക.
ദഹനക്കേട്: വെളുത്തുള്ളി ചതച്ചതും ഇഞ്ചിയും ഉപ്പും ചേർത്ത് അരച്ച് ചമ്മന്തിയുണ്ടാക്കി കഴിക്കുക. മുരിങ്ങത്തൊലി നീരിൽ കുറച്ച് ഇന്തുപ്പ് ചേർത്ത് കഴിക്കുക.
ഓർമ്മക്കുറവ്: ബ്രഹ്മി നിഴലിൽ ഉണക്കിപ്പൊടിച്ചത് അഞ്ചു ഗ്രാം വീതം പാലിലോ തേനിലോ പതിവായി കഴിക്കുക.
കടുക്ക പൊടിച്ച് തേനിൽ സേവിക്കുക.
വേനൽക്കാലത്തെ വിയർപ്പുനാറ്റം: വേനൽക്കാലത്ത് ഏറ്റവും കൂടുതൽപ്പേരെ അലട്ടുന്ന പ്രശ്നമാണ് വിയർപ്പുനാറ്റം. മാവിന്റെ തളിരിലകളിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ വിയർപ്പുനാറ്റമുണ്ടാവില്ല.
മൂക്കൊലിപ്പ് മാറാൻ: പച്ചക്കർപ്പൂരം പൊടിച്ച് മൂക്കിൽ വലിച്ചാൽ മൂക്കിലെ മിക്ക അസുഖങ്ങളും മാറും .
പനിക്ക്: കുരുമുളക് തുമ്പയില നീരിൽ അരച്ച് സേവിച്ചാൽ കടുത്ത പനിവരെ മാറിക്കിട്ടും.
ചുമക്കും പനിക്കും: ഗ്രാമ്പു ഉണക്കിപ്പൊടിച്ചു അരഗ്രാം വീതം തേനിൽ ചാലിച്ച് കഴിക്കുന്നത് ചുമക്കും പനിക്കും നല്ലതാണ്.
കഫത്തോടുകൂടിയ ചുമ: ആടലോടകത്തിന്റെ ഇല അരിഞ്ഞ് സമം അരിയും ചേർത്ത് കുഴച്ച് ഒരു നെല്ലിക്ക പ്രമാണത്തിൽ ദിവസം മൂന്നുനേരം കഴിക്കുക.
പ്രമേഹത്തിന്: വെള്ളക്കൂവ ഉണക്കിപ്പൊടിച്ചത് (50 ഗ്രാം) പശുവിൻ പാലിൽ ചേർത്ത് ചൂടാക്കി ദിവസേന സേവിക്കുക.
ചെവിവേദന: വറ്റല്മുളകിന്റെ അകത്തെ അരികളഞ്ഞ് അതിൽ വെളിച്ചെണ്ണയോ എള്ളെണ്ണയോ ഒഴിച്ച് കനലിലോ കത്തിച്ച തിരിയിലോ ചൂടാക്കി ചെവിയിൽ ഒഴിക്കുക.
കാലിൽ മുള്ളുകുത്തിയാൽ: എരുക്കിന്റെ പാൽ മുള്ള് തട്ടിയ സ്ഥലത്ത് ഒഴിക്കുക. മുള്ളു തനിയെ പുറത്തുവരും
Read More in Organisation
Related Stories
ധനുമാസത്തിലെ തിരുവാതിര എട്ടങ്ങാടിയും ദശപുഷ്പവും
2 years, 6 months Ago
തേനീച്ച
3 years, 9 months Ago
സമൂഹത്തിലെ ഓരോ വിഭാഗവും ഓരോതരം ലഹരിയിലെന്ന് ബി.എസ്. ഗോപകുമാർ
2 years, 4 months Ago
പി.ഗോവിന്ദപ്പിള്ള അറിവിൻറെ ശൈലാഗ്രശൃംഗം
3 years, 6 months Ago
രാഷ്ട്ര ശിൽപി കണ്ട മഹദ് സ്വപ്നങ്ങളുടെ ഫലമാണ് ബി.എസ്.എസ് : ഡോ. രമേശ് ഇളമൺ നമ്പൂതിരി
2 years, 8 months Ago
ദിവ്യ വചനങ്ങൾ
2 years, 2 months Ago
Comments