എല്ലാ പഞ്ചായത്തുകളിലും ഐ. എൽ. ജി. എം. എസ് സംവിധാനമായി

3 years, 3 months Ago | 359 Views
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസ് നടപടികൾ സുതാര്യവും സുഗമവുമാക്കാനും എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കാനും സഹായിക്കുന്ന ഐ. എൽ. ജി. എം. എസ് (ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം) കേരളത്തിലെ മുഴുവൻ പഞ്ചായത്തിലും വ്യാപിപ്പിച്ചു. പഞ്ചായത്തുകളിലെ മുഴുവൻ വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന നൂതന സോഫ്റ്റ്‌വെയറാണ് ഐ. എൽ. ജി. എം. എസ്. ഇതിന്റെ ഉദ്ഘാടനം തദ്ദേശമന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ തിരുവനന്തപുരത്ത് നിർവഹിച്ചു.
ഇൻഫർമേഷൻ കേരള മിഷനാണ് ക്‌ളൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. സേവനങ്ങൾക്ക് ഓൺലൈനിൽ അപേക്ഷിക്കാനും സമയബന്ധിതമായി ലഭിക്കാനും ഇത് സഹായിക്കും. www.citizen.lsgkerala.gov.in വഴി ജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. നേരിട്ടോ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയോ അപേക്ഷകൾ വെബ്‌സൈറ്റിൽ നൽകാം. വിവിധ അപേക്ഷകൾക്കുള്ള ഫീസ്, കെട്ടിട നികുതി, പണം ഒടുക്കേണ്ട മറ്റു സേവനങ്ങൾ എല്ലാ ഇതിലെ ഇ പെയ്‌മെന്റ് സംവിധാനത്തിലൂടെ നിർവഹിക്കാനാവും.
2020 സെപ്റ്റംബറിൽ 153 പഞ്ചായത്തുകളിലും 2021 സെപ്റ്റംബറിൽ 156 പഞ്ചായത്തുകളിലും ഐ എൽ ജി എം എസ് പ്രവർത്തന സജ്ജമാക്കിയിരുന്നു. ബാക്കിയുള്ള 632 ഗ്രാമ പഞ്ചായത്തുകളിലാണ് ഇപ്പോൾ സജ്ജമാക്കിയത്.
Read More in Kerala
Related Stories
റേഷന്‍ കാര്‍ഡിന് ഇനി സപ്ലൈ ഓഫിസ് കയറേണ്ട; സിവില്‍ സപ്ലൈസ് ഓഫിസുകള്‍ ഇ-ഓഫിസുകളായി
3 years, 7 months Ago
കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് മിസ് കേരള 2021
3 years, 8 months Ago
അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടി കേരളത്തിൽ മാത്രം ഇന്‍ഡെക്സ് 12 ജാഗ്രത
3 years, 4 months Ago
പുതുചരിത്രം; സാമാജികരെ നിയന്ത്രിക്കാന്‍ വനിതാ സ്പീക്കര്‍ പാനല്‍
2 years, 8 months Ago
കിളിമഞ്ജാരോക്ക് പിന്നാലെ എവറസ്റ്റും കീഴടക്കി; അഭിമാനമായി സെക്രട്ടേറിയേറ്റ് ജീവനക്കാരന്
3 years, 2 months Ago
Comments