Wednesday, April 16, 2025 Thiruvananthapuram

സംസ്ഥാന എൻജിനീയറിങ്–ഫാർമസി പ്രവേശനപരീക്ഷ (കീം) അടുത്ത വർഷം മുതൽ ഓൺലൈനിൽ

banner

3 years Ago | 553 Views

സംസ്ഥാന എൻജിനീയറിങ്–ഫാർമസി പ്രവേശനപരീക്ഷ (കീം) അടുത്ത വർഷം മുതൽ ഓൺലൈൻ ആകുന്നു. ഐഐടികളിലേക്കും  മറ്റുമുള്ള ജെഇഇ (ജോയിന്റ് എൻട്രൻസ് എക്സാം) മാതൃകയാകും ഇവിടെയും നടപ്പാക്കുന്നത്. ഓഫ്‌ലൈൻ പരീക്ഷ ഈ വർഷം കൂടിയേ ഉണ്ടാകൂ.

ഓൺലൈൻ പരീക്ഷാ നടത്തിപ്പിനു പ്രവേശനപരീക്ഷാ കമ്മിഷണർ താൽപര്യപത്രം ക്ഷണിച്ചു. സ്വകാര്യ ഏജൻസികൾക്കും നൽകാം. ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ ഏറെപ്പേർ എഴുതുന്ന ഓൺലൈൻ പരീക്ഷകൾ നടത്തി പരിചയമുള്ള ഏജൻസികളെയാണ് ഉദ്ദേശിക്കുന്നത്. ഓരോ കേന്ദ്രത്തിലും എത്ര പേരെ അനുവദിക്കാം, ആവശ്യമുള്ള കംപ്യൂട്ടറുകളും നെറ്റ് കണക്‌ഷനും ലഭ്യമാക്കാനാകുമോ തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചുള്ള  താൽപര്യപത്രം ഈ മാസം 13ന് അകം നൽകണം. പരീക്ഷ ഒന്നിച്ചുനടത്താൻ ഒരു ലക്ഷത്തിലേറെ കംപ്യൂട്ടർ ടെർമിനലുകൾ ലഭ്യമാകണം. ഇതിനുള്ള മറ്റ് സാങ്കേതിക സംവിധാനങ്ങളും വേണം.

ഓൺലൈനാകുന്നതു വിദ്യാർഥികൾക്കും ഗുണകരമാകും. ഇപ്പോഴത്തെ പരീക്ഷയിൽ ഒഎംആർ ഷീറ്റിൽ ഒരിക്കൽ ഉത്തരം രേഖപ്പെടുത്തിയാൽ പിന്നെ മാറ്റാനാകില്ല.

ഓൺലൈൻ പരീക്ഷയിൽ ആദ്യം രേഖപ്പെടുത്തുന്ന ഉത്തരം തെറ്റെന്നു തോന്നിയാൽ മാറ്റി പുതിയ ഓപ്ഷൻ നൽകാം. ചോദ്യക്കടലാസിന്റെയും ഒഎംആർ ഷീറ്റിന്റെയും അച്ചടി ഒഴിവാക്കാം. ഒഎംആർ ഷീറ്റുകൾ സ്കാൻ ചെയ്യുന്ന ജോലിയും ഒഴിവാകും.



Read More in Kerala

Comments

Related Stories