Wednesday, Dec. 24, 2025 Thiruvananthapuram

പുതുചരിത്രം; സാമാജികരെ നിയന്ത്രിക്കാന്‍ വനിതാ സ്പീക്കര്‍ പാനല്‍

banner

3 years Ago | 385 Views

ചരിത്രം കുറിച്ച് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം. ഇതാദ്യമായി സ്പീക്കര്‍ പാനലിലെ മുഴുവന്‍ അംഗങ്ങളും വനിതകളായി. ഭരണ പക്ഷത്ത് നിന്നും യു പ്രതിഭയും, സി കെ ആശയും പ്രതിപക്ഷത്ത് നിന്ന് കെ കെ രമയുമാണ് പാനലിലുള്ളത്. സ്പീക്കര്‍ സഭയില്‍ ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കുന്നതാണ് ഈ പാനലിന്റെ ചുമതല. 

 

സ്പീക്കറായി ചുമതലയേറ്റെടുത്ത ശേഷം എ എന്‍ ഷംസീര്‍ നിയന്ത്രിക്കുന്ന ആദ്യ സഭാസമ്മേളനമാണിത്. ഷംസീര്‍ തന്നെയാണ് സ്പീക്കര്‍ പാനലില്‍ വനിതകള്‍ വേണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇത് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ അംഗീകരിച്ചതോടെ പുതുചരിത്രം പിറക്കുകയായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ ഉമാ തോമസിനെ പരിഗണിക്കാതെ കെകെ രമയെ പ്രതിപക്ഷം നിര്‍ദ്ദേശിച്ചത് അപ്രതീക്ഷിതമായി. ഈ മാസം 15 വരെയാണ് നിയമസഭ സമ്മേളിക്കുക. 

 



Read More in Kerala

Comments