Wednesday, April 16, 2025 Thiruvananthapuram

ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍, ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പണ്‍; മാര്‍ഗനിര്‍ദേശങ്ങള്‍

banner

3 years, 6 months Ago | 358 Views

സ്‌കൂള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗ തയ്യാറായതായി വിദ്യാഭ്യാസ മന്ത്രി . ഒരു ബഞ്ചില്‍ രണ്ടു കുട്ടികള്‍ എന്നതാണ് പൊതു നിര്‍ദേശമെന്നും വിദ്യാര്‍ത്ഥികളെ കൂട്ടം കൂടാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കില്ല. സ്കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല,ഓട്ടോയില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ കയറരുത്. വലിയ സ്‌കൂളുകള്‍ ഉള്ള സ്ഥലത്ത് കൂടി കെഎസ്‌ആര്‍ടിസി സര്‍വീസിനെക്കുറിച്ച്‌ ചര്‍ച്ച നടക്കുകയാണ് മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പണ്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രക്ഷിതാക്കള്‍ക്ക് ഈ കൂപ്പണ്‍ വീടിനടുത്തുള്ള സപ്ലൈക്കോയില്‍ നിന്ന് നല്‍കി ഭക്ഷ്യവസ്തുക്കള്‍ വാങ്ങാം. സ്കൂള്‍  പൂര്‍ണമായി തുറന്നു പ്രവര്‍ത്തിക്കുന്നത് വരെയായിരിക്കും ഭക്ഷണ കൂപ്പണ്‍ നിലവില്‍ ഉണ്ടാവുക.

ഭക്ഷ്യ ഭദ്രത കൂപ്പണിന് അനുമതി നല്‍കികൊണ്ട്  പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങി. എല്‍പി വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപയുടെ കൂപ്പണും യു പി വിഭാഗം കുട്ടികള്‍ക്ക് 500 രൂപയുടെ ഭക്ഷണ കൂപ്പണുമാണ് നല്‍കുന്നത്. 

എല്ലാ ദിവസവും ക്ലാസുകള്‍ അണുവിമുക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് ഓണ്‍ലൈന്‍ ആയി നല്‍കും. സ്‌കൂളില്‍ അധ്യാപകരുടെ നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് നവംബര്‍ ഒന്നാം തീയ്യതി തുറക്കുക.

ഐഎംഎ നിര്‍ദേശങ്ങള്‍

കൃത്യമായ മുന്നൊരുക്കങ്ങളോടെ വേണം സ്‌കൂളുകള്‍ തുറക്കാനെന്നും ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരും നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. കുട്ടികളുടെ മാതാപിതാക്കളും മുതിര്‍ന്ന കുടുംബാംഗങ്ങളും എല്ലാം വാക്സിനേഷന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പിക്കണം. കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ അനുവാദം ലഭിക്കുന്ന സമയത്തു വാക്സിനേഷന്‍ ക്യാമ്പുകള്‍ പഠന കേന്ദ്രങ്ങളില്‍ തന്നെ സജ്ജമാക്കാന്‍ സന്നദ്ധരാണെന്നും ഐഎംഎ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

ക്ലാസുകള്‍ ക്രമീകരിക്കുമ്പോള്‍ ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമായി സാമൂഹിക അകലം പാലിക്കുന്ന രീതിയിലാകണം ഇരിപ്പിടം ക്രമീകരിക്കേണ്ടത്. ക്ലാസുകള്‍ വിഭജിച്ച്‌ പഠനം നടത്തണം. ഒരു ബാച്ച്‌ കുട്ടികള്‍ ക്ലാസുകളില്‍ ഹാജരായി പഠനം നടത്തുമ്പോള്‍ അതേ ക്ലാസ് മറ്റൊരു ബാച്ചിന് ഓണ്‍ലൈനായും അറ്റന്‍ഡ് ചെയ്യാം. ഷിഫ്റ്റ് സമ്പ്രദായത്തില്‍ ഇത്തരം ക്രമീകരണം സാധ്യമാണെന്നും ഐഎംഎ നിര്‍ദ്ദേശിക്കുന്നു.



Read More in Kerala

Comments