Wednesday, April 16, 2025 Thiruvananthapuram

റെയിൽവേ ടിക്കറ്റ് മെഷീനുകളിൽ ഇനി ഗൂഗിൾപേയും സ്വീകരിക്കും

banner

3 years, 2 months Ago | 475 Views

ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള സ്റ്റേഷനുകളിൽ ക്യു.ആർ. കോഡ് ഉപയോഗിച്ചിട്ടുള്ള ഡിജിറ്റൽ പേമെന്റ് സംവിധാനം സജ്ജമായി. ഓട്ടോമെറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ (എ.ടി.വി.എം.) ക്യു.ആർ കോഡ് സ്കാൻചെയ്ത് മൊബൈൽ ആപ്പുകൾവഴി പണമടച്ച് ടിക്കറ്റെടുക്കാം. യാത്രാടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും വാങ്ങാം. സീസൺ ടിക്കറ്റുകൾ പുതുക്കാനും കഴിയും.

റെയിൽവേ വിതരണംചെയ്തിരുന്ന സ്മാർട്ട് കാർഡുകളാണ് നിലവിൽ പണമിടപാടിന് ഉപയോഗിച്ചിരുന്നത്. എ.ടി.വി.എമ്മുകളിൽ ടിക്കറ്റ് എടുക്കണമെങ്കിൽ യാത്രക്കാർ ഈ കാർഡ് വാങ്ങേണ്ടിയിരുന്നു. പുതിയ സംവിധാനത്തിൽ ടിക്കറ്റെടുത്തശേഷം യു.പി.ഐ ആപ്പുകൾവഴി പണമടയ്ക്കാം. മെഷീനിന്റെ സ്ക്രീനിൽ തെളിയുന്ന കോഡ് സ്കാൻചെയ്ത് ടിക്കറ്റിന്റെ പണം കൈമാറാം.

സ്മാർട്ട് കാർഡുകൾ ഈ സംവിധാനത്തിലൂടെ റീ ചാർജ്ചെയ്യാനുമാകും. ഗൂഗിൾ പേ, പേ ടിഎം, ഫോൺ പേ, തുടങ്ങിയ എല്ലാ വാലറ്റുകളും റെയിൽവേയിൽ ഉപയോഗിക്കാനാകും.



Read More in Kerala

Comments

Related Stories