കൊച്ചുപിള്ള വൈദ്യനെ കുറിച്ച് കൊച്ചുപിള്ള വൈദ്യൻ
4 years Ago | 450 Views
പറയുന്നത് പ്രവർത്തിക്കുകയും കൊതിക്കുന്നത് കൊടുക്കുകയും ചെയ്യുന്ന പൊതുപ്രവർത്തകർ തുലോം വിരളമെങ്കിലും അത്തരമുള്ള ചുരുക്കം പേരിൽ എല്ലാ അർത്ഥത്തിലും മുന്നിലായിരുന്നു മിതൃമ്മല ഇരുളൂർ കൊച്ചുപിള്ള വൈദ്യൻ!
ദശാബ്ദങ്ങൾക്കു മുമ്പ് ഏക്കർ കണക്കിന് ഭൂമി തലചായ്ക്കാനിടമില്ലാതിരുന്ന കുടുംബങ്ങൾക്ക് സ്വമേധയാ പതിച്ചു നൽകിയ ആ വലിയ മനുഷ്യനെ ജനം 'തമ്പുരാൻ വൈദ്യൻ' എന്ന് പാടിപ്പുകഴ്ത്തിയെങ്കിൽ അത് ഒരു നാടിൻറെ ഭക്ത്യാദരബദ്ധമായ നന്ദി പ്രകടനമായിരുന്നു.
ആത്മീയാചാര്യന്മാരും സന്യാസിശ്രേഷ്ഠരും നവോത്ഥാന നായകരും സാഹിത്യ നക്ഷത്രങ്ങളും, മഹാകവികളും രാഷ്ട്രീയ ഭീമാചാര്യന്മാരെല്ലാമടങ്ങുന്ന ഒട്ടേറെ മഹദ് വ്യക്തികളുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു കൊച്ചുപിള്ള വൈദ്യൻ. പരിപക്വമായ മനസ്സിനുടമയായ അദ്ദേഹം എന്നും എപ്പോഴും എല്ലാരോടും ഒരുപോലെ വിനയാന്വിതനായിരുന്നു. 'മരങ്ങൾ താഴുന്നു ഫലാഗമത്തിനാൽ' എന്നപോലെ!
ആതുര സേവനവും സാധുജന സംരക്ഷണവും ഒരു തപസ്യയായി കണ്ടിരുന്ന ആ 'മനുഷ്യ മഹാമേരു' ഇന്നും ജനമനസ്സുകളിൽ പൂത്തുവിടർന്ന് സൗരഭ്യം പരത്തി നിൽക്കുന്നുണ്ടെങ്കിൽ അത് സ്വാഭാവികം മാത്രം!
കൊച്ചുപിള്ള വൈദ്യൻ കൊച്ചുപിള്ളവൈദ്യനെക്കുറിച്ച് ഒരിക്കൽ പറഞ്ഞു: "ഒട്ടേറെ മനുഷ്യരുമായി അടുത്തിടപെടാൻ എനിക്ക് സാധിച്ചിട്ടുണ്ട്. വിപുലമായ ഈ ബന്ധങ്ങൾ എന്നെ പഠിപ്പിച്ചത് മനുഷ്യന് മാലാഖയാകാനും ചെകുത്താനാകാനും കഴിയും എന്നതാണ്. ചെകുത്താൻ ഗണത്തിൽപ്പെട്ടവർ നേരിയ ശതമാനമേയുള്ളുവെങ്കിലും അവർ പലപ്പോഴും മനസാക്ഷിയെ ഞെട്ടിച്ചുകളയുന്നു.
ഞാൻ കണ്ടുമുട്ടിയവരിൽ മഹത്തുക്കളായ ഒട്ടേറെ പേരുണ്ട്. അവരിൽ നിന്നെല്ലാം അമൂല്യങ്ങളായ അറിവുകൾ ആർജ്ജിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. മനുഷ്യന് എങ്ങനെ നന്മ ചെയ്യാമെന്നും അതിന്റെ വില എത്ര വലുതാണെന്നും ഞാൻ പഠിച്ചത് ഇവരിൽ നിന്നൊക്കെയാണ്....'സമൂഹമാണ് ദൈവം' എന്നാണ് ഞാൻ കാണുന്നത്. ദൈവ സന്നിധിയിലേക്ക് അടുക്കാൻ പറ്റുന്ന ഇത്ര പ്രകാശമാനമായ പാത മറ്റൊന്നില്ല'. സാമൂഹ്യസേവയാണ് ഈശ്വരസേവ എന്ന് ഞാൻ വിശ്വസിക്കുന്നു.....".
Read More in Organisation
Related Stories
മഹാക്ഷേത്രങ്ങൾ നിൽക്കുന്നത് ആദിമകാല യാഗഭൂമികളിൽ: ബി.എസ്. ബാലചന്ദ്രൻ
4 years, 8 months Ago
നാട്ടറിവ്
4 years Ago
ബി.എസ്.എസ്.അഗ്രി സ്കൂൾ:ആശയം
3 years Ago
ഒന്നിലും കുലുങ്ങാത്ത 'തണ്ടർ ചൈൽഡ്'
2 years, 7 months Ago
ചലച്ചിത്ര പ്രതിഭ ശ്രീകുമാരൻ തമ്പി ശ്രീകുമാര സംഭവം
2 years, 4 months Ago
മറുകും മലയും
3 years Ago
Comments