ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
.jpg)
3 years, 10 months Ago | 438 Views
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ചരിത്രം കുറിച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോഡാണ് റൊണാള്‍ഡോ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.177 മത്സരങ്ങളില്‍ കളിച്ചാണ് റൊണാള്‍ഡോ റെക്കോഡ് സ്വന്തമാക്കിയത്.
ചാമ്പ്യന്‍സ് ലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിച്ചതോടെയാണ് താരം റെക്കോഡ് സ്വന്തമാക്കിയത്. ഇതേ നേട്ടം കൈവരിച്ച റയലിന്റെ ഇതിഹാസ ഗോള്‍കീപ്പര്‍ ഇകെര്‍ കസിയസ്സുമായി റെക്കോഡ് പങ്കിടുകയാണ് റൊണാള്‍ഡോ. എന്നാല്‍ ചാമ്പയ്ൻസ് ലീഗിലെ അടുത്ത മത്സരത്തില്‍ കളിച്ചാല്‍ റൊണാള്‍ഡോ കസിയസ്സിനെ മറികടന്ന് ഈ നേട്ടം ഒറ്റയ്ക്ക് സ്വന്തമാക്കും.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചാണ് റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി 11 മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരം എന്ന റെക്കോഡും റൊണാള്‍ഡോ ഈ മത്സരത്തിലൂടെ നേടിയെടുത്തു.
യുവേഫ ക്ലബ് മത്സരങ്ങളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന റെക്കോഡും റൊണാള്‍ഡോയുടെ പേരിലാണ്. 138 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.
Read More in Sports
Related Stories
2022 ട്വന്റി 20 ലോകകപ്പ് മത്സരക്രമം ജനുവരി 21 ന് പുറത്തുവിടും.
3 years, 7 months Ago
നീരജ് ചോപ്രയിലൂടെ ചരിത്രം! ഒളിംപിക്സിൽ അത്ലറ്റിക്സില് ഇന്ത്യയ്ക്ക് ആദ്യമായി സ്വര്ണം
3 years, 11 months Ago
ചരിത്രമെഴുതി എമ്മ റഡുകാനോ
3 years, 10 months Ago
മേരി കോമിന് വിജയത്തുടക്കം
4 years Ago
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്ഡുല്ക്കര്ക്ക് കോവിഡ് സ്ഥിരീകരിച്ചു
4 years, 4 months Ago
വാസ്ക്വസിന്റെ ലോങ് റേഞ്ചര് ചെന്ന് കയറിയത് റെക്കോഡിലേക്ക്
3 years, 5 months Ago
Comments