Thursday, April 10, 2025 Thiruvananthapuram

5 ലക്ഷം രൂപയുടെ സ്വര്‍ണമാസ്‌ക് സ്വയം നിര്‍മ്മിച്ച്‌ 'ഗോള്‍ഡന്‍ ബാബ'; 3 വര്‍ഷം ഉപയോഗിക്കാം

banner

3 years, 9 months Ago | 368 Views

കോവിഡിനെ പ്രതിരോധിക്കാന്‍ സ്വര്‍ണം കൊണ്ട് മാസ്‌ക് നിര്‍മ്മിച്ച്‌ ഉത്തര്‍പ്രദേശ് സ്വദേശി. കാന്‍പൂര്‍ സ്വദേശിയായ ഗോള്‍ഡന്‍ ബാബ എന്നറിയപ്പെടുന്ന മനോജ് സെന്‍ഗാര്‍ എന്നയാളാണ് 5 ലക്ഷം രൂപ വിലവവരുന്ന മാസ്‌ക് നിര്‍മ്മിച്ചത്.

മൂന്ന് ലെയറുള്ള ഈ മാസ്‌ക് മൂന്ന് വര്‍ഷം വരെ തുടര്‍ച്ചയായി ഉപയോഗിക്കാമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. അതിനായി ഒരു സാനിറ്റൈസറും ഈ മാസ്‌കിനകത്ത് സജ്ജമാക്കിയിട്ടുണ്ട് .  'ശിവ് ശരണ്‍ മാസ്‌ക്' എന്നാണ് അദ്ദേഹം ഈ മാസ്‌കിന് നല്‍കിയിട്ടുള്ള പേര്.

നേരത്തെയും മനോജ് സ്വര്‍ണം കൊണ്ട് നിരവധി വസ്തുക്കള്‍ ഉണ്ടാക്കിയിട്ടുണ്ട്. സ്വര്‍ണത്തില്‍ തീര്‍ത്ത ശംഖ്, മത്സ്യം, ഹനുമാന്‍ സ്വാമിയുടെ ലോക്കറ്റ് തുടങ്ങി വന്‍ ശേഖരണം തന്നെ ഇയാളുടെ പക്കലുണ്ട്.

എപ്പോഴും ഏതാണ്ട്  2 കിലോഗ്രാം സ്വര്‍ണത്തിന്റെ ആഭരണങ്ങളാണ് മനോജ് ധരിക്കാറുള്ളത്. കൂടാതെ സ്വര്‍ണത്തിന്റെ ഒരു ജോഡി കമ്മല്‍, റിവോള്‍വര്‍ സൂക്ഷിക്കാനായി സ്വര്‍ണത്തില്‍ തീര്‍ത്ത കവര്‍, സ്വര്‍ണം കൊണ്ട് നിര്‍മിച്ച മൂന്ന് ബെല്‍റ്റുകള്‍ എന്നിവയെല്ലാം കൈവശമുണ്ട്. സ്വര്‍ണത്തിനോടുള്ള ഭ്രമം കാരണമാണ് ഗോള്‍ഡന്‍ എന്ന പേര് ലഭിക്കാന്‍ കാരണം.



Read More in World

Comments

Related Stories