Wednesday, April 16, 2025 Thiruvananthapuram

പാസ്പോർട്ട് അപ്പോയിന്റ്മെന്റ് റീ ഷെഡ്യൂൾ ചെയ്യുന്നതെങ്ങനെ?

banner

3 years, 3 months Ago | 313 Views

 2018 മുതലാണ് രാജ്യത്ത് എവിടെ നിന്നും ഓൺലൈനായി പാസ്പോർട്ടിന് അപേക്ഷിക്കാനുള്ള സൗകര്യങ്ങൾ അവതരിപ്പിച്ചു തുടങ്ങിയത്.  അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ സ്വരാജാണ് ഈ പദ്ധതി അവതരിപ്പിച്ചത്.  പാസ്പോർട്ട് സേവനങ്ങൾ കൂടുതൽ ലളിതമാക്കാൻ ഒരു മൊബൈൽ ആപ്പ് അവതരിപ്പിച്ചിരുന്നു. ആൻഡ്രോയ്ഡ്, ഐഫോൺ എന്നിവയിലെല്ലാം തന്നെ ഈ ആപ്പ് ലഭിക്കും. പാസ്പോർട്ടിന് അപേക്ഷിക്കുക, അപ്പോയിന്റ്മെന്റ്  എടുക്കുക, തീയതി അറിയിക്കുക തുടങ്ങിയ സൗകര്യങ്ങൾക്കും ഈ ആപ്പ് ഉപയോഗിക്കാം. റീജിയണൽ പാസ്പോർട്ട് സേവാ കേന്ദ്രം എന്നിവ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ സാധിക്കും. ഇതിനുമുൻപ് അതാത് വിലാസമുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഇതിന് സാധിച്ചിരുന്നത്. 

റീ ഷെഡ്യൂൾ

പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ ഔദ്യോഗിക വെബ്സൈറ്റ് വഴിയും നിങ്ങൾക്ക് എളുപ്പത്തിൽ പാസ്പോർട്ടിന് അപേക്ഷിക്കാം.  ആവശ്യമായ രേഖകൾക്കൊപ്പം അപേക്ഷാഫോറം സമർപ്പിക്കണം. അപേക്ഷ സമർപ്പിച്ചതിനു ശേഷം, മുൻഗണന അനുസരിച്ച് ടൈം സ്‌ളോട്ടും തീയതിയും തിരഞ്ഞെടുത്ത്  പാസ്പോർട്ട് അഭിമുഖത്തിനായി അപ്പോയിന്റ്മെന്റ്  ബുക്ക് ചെയ്യണം. പലപ്പോഴും പല കാരണങ്ങൾ കൊണ്ടും അപ്പോയിന്റ്മെന്റ് സമയത്ത് ഹാജരാക്കാൻ കഴിയാത്ത സാഹചര്യ മുണ്ടാകും. ഇത്തരം സമയങ്ങളിൽ നിങ്ങളുടെ അവസരം നഷ്ടപ്പെട്ട്  പോകാതിരിക്കാൻ ചില മാർഗ്ഗങ്ങൾ ഉണ്ട്. നിങ്ങൾക്ക് അപ്പോയിന്റ്മെന്റ് റദ്ദാക്കുകയോ, റീ ഷെഡ്യുൾ ചെയ്യുകയോ ചെയ്യാം. ആദ്യ അപ്പോയ്ന്റ്മെന്റ് തീയതി മുതൽ ഒരു വർഷത്തിനിടെ മൂന്നു തവണ മാത്രമാണ് ഇങ്ങനെ ഒരു അവസരം ലഭിക്കുക.

ആദ്യം പാസ്പോർട്ട് സേവാ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.

1. വ്യൂസേവ്ഡ്/സബ്മിറ്റഡ്  ആപ്ലിക്കേഷൻസ്  എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

2. ശേഷം ഷെഡ്യൂൾ അപ്പോയിന്റ്മെന്റ്   ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

3. റീ ഷെഡ്യൂൾ അപ്പോയിന്റ്മെന്റ്, ക്യാൻസൽ അപ്പോയിന്റ്മെന്റ് എന്നീ ഓപ്ഷനുകൾ കാണാൻ കഴിയും.

4. രണ്ട് ഓപ്ഷനിൽ നിന്ന് റീ ഷെഡ്യൂൾ അപ്പോയിന്റ്മെന്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

 5. ഇതോടെ  നമ്മുടെ സ്‌ക്രീനിൽ  ഒരു കൺഫർമേഷൻ മെസേജ് കാണാൻ കഴിയും. ഇനി എത്ര തവണ കൂടി റീ ഷെഡ്യൂൾ അല്ലെങ്കിൽ റദ്ദാക്കൽ ചെയ്യാമെന്നത് ഈ സന്ദേശത്തിൽ രേഖപ്പെടുത്തിയിരിക്കും. 

6. അനുയോജ്യമായ ഡേറ്റും ടൈംസ്ളോട്ട്, പാസ്പോർട്ട് സേവാ കേന്ദ്രം എന്നിവ തെരഞ്ഞെടുക്കുക. 

ഇതോടെ നിങ്ങളുടെ അപ്പോയിന്റ്മെന്റ്  റീ ഷെഡ്യൂൾ ചെയ്യപ്പെടും. റീ ഷെഡ്യൂളിങ്‌  പൂർത്തിയാക്കിയാലുടനെ സ്ക്രീനിൽ കൺഫർമേഷൻ തെളിയും. അപേക്ഷയുടെ റെസിപ്റ്റ് ലഭിക്കും. 

ആപ്പോയിന്റ്മെന്റ്  നഷ്ടമായാലോ?

പാസ്പോർട്ടിനായുള്ള ആപ്പോയിന്റ്മെന്റ് എടുത്തശേഷം സമയത്ത് എത്താൻ കഴിഞ്ഞില്ല എങ്കിൽ എന്ത് ചെയ്യുമെന്ന് സംശയം തോന്നിയേക്കാം.  ഇത്തരം സാഹചര്യത്തിൽ അപ്പോയിന്റ്മെന്റിനായി  ആദ്യം മുതൽ അപേക്ഷ നൽകണം. ഇങ്ങനെ ലഭിക്കുന്ന ലഭിച്ച പുതിയ തീയതിയിലും  ടൈം സ്ലോട്ടിലും പാസ്പോർട്ട് സേവാ നഷ്ടപ്പെടുത്താതെ പാസ്പോർട്ട് ആപ്പോയിന്റ്മെന്റിൽ പങ്കെടുത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുക. 

പാസ്പോർട്ട് ആപ്പോയിന്റ്മെന്റ് ലൊക്കേഷൻ മാറ്റാമോ?

പണ്ട് പാസ്പോർട്ട് സേവനങ്ങൾ ഓൺലൈൻ ആകുന്നതിനു മുൻപ് ലൊക്കേഷൻ മാറുന്നത് അസാധ്യകരം തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ ലൊക്കേഷൻ മാറ്റാനും സാധിക്കും. ഇതിനും അപ്പോയിന്റ്മെന്റ്  റീ ഷെഡ്യൂൾ ചെയ്യേണ്ടി വരുമെന്ന് മാത്രം. റീ ഷെഡ്യൂൾ ചെയ്യുന്ന സമയത്ത് സൗകര്യപ്രദമായ പാസ്പോർട്ട് സേവാ കേന്ദ്രം തിരഞ്ഞെടുക്കണം.  അപ്പോയിന്റ്മെന്റ്  ഇല്ലാതെ പാസ്പോർട്ട് ഓഫീസിൽ പോകാൻ കഴിയില്ലെന്നും ഓർക്കണം. ഒപ്പം നേരത്തെ പറഞ്ഞതുപോലെ അവസരങ്ങളുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടാവണം. ഒപ്പം പാസ്പോർട്ടിനായി നിങ്ങൾക്ക് അർഹത ഉണ്ടെന്നും മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയുമെന്നും ഉറപ്പുവരുത്തണം.

പാസ്പോർട്ടുകളുമായി ബന്ധപ്പെട്ട്  അടുത്തിടെ അവതരിപ്പിച്ച പുതിയ സൗകര്യമാണ് വാക്സിൻ സർട്ടിഫിക്കറ്റും പാസ്പോർട്ടുമായി ലിങ്ക് ചെയ്യാനുള്ള അവസരം.  അന്താരാഷ്ട്ര യാത്രകൾ ചെയ്യാൻ സർട്ടിഫിക്കറ്റുകൾ ആവശ്യമായി വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സൗകര്യം കേന്ദ്രം കൊണ്ടുവന്നത്.  ആദ്യം ജോലി,  വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്ക് വിദേശത്ത് പോകുന്നവർക്കായിരുന്നു ഈ സൗകര്യം ലഭ്യമാക്കിയതിന്  പിന്നാലെ എല്ലാവർക്കുമായി പുതിയ ഫീച്ചർ  അവതരിപ്പിക്കുകയും ചെയ്തു.  കോവിൻ വെബ്സൈറ്റും, ആപ്പും വഴിയാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലേക്ക് പാസ്പോർട്ട് നമ്പറുകൾ ലിങ്ക് ചെയ്യാൻ സാധിക്കുന്നത്. പാസ്പോർട്ടിലെയും  വാക്സിൻ  സർട്ടിഫിക്കറ്റിലേയും പേരുകളിൽ വ്യത്യാസമുണ്ടെങ്കിൽ തിരുത്തുന്നതിനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. 



Read More in Organisation

Comments