Wednesday, July 30, 2025 Thiruvananthapuram

യൂറോ കപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇറ്റലിക്ക് തകര്‍പ്പന്‍ ജയം

banner

4 years, 1 month Ago | 419 Views

യൂറോ കപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇറ്റലിക്ക് തകര്‍പ്പന്‍ ജയം. തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇറ്റലി തകര്‍ത്തത്. ഇറ്റലിക്കായി ഇമ്മൊബിലെയും ഇന്‍സീഗ്നയും ഗോള്‍ നേടി. ആദ്യ പകുതിയില്‍ തുര്‍ക്കി പട ഇറ്റലിയുടെ നിരന്തരമുള്ള ഷോട്ടുകളെ ഭദ്രമായി തടുത്തിട്ടു. എന്നാല്‍ രണ്ടാം പകുതിയില്‍ മികച്ച പന്തടക്കത്തോടെ ഇറ്റലി കളിയുടെ ഗതി മാറ്റി.

തുര്‍ക്കിയുടെ പ്രതിരോധ നിരയിലെ പിഴവില്‍ നിന്നും 53-ാം മിനിറ്റില്‍ ഇറ്റലി ലീഡ് നേടി. പന്തുമായി വലതുവിങ്ങിലൂടെ പാഞ്ഞ ഡൊമിനിക്കോ ബെറാര്‍ഡി തൊടുത്ത തകര്‍പ്പന്‍ ഷോട്ട് മെരിഹ് ഡെമിറളിന്റെ ശരീരത്തില്‍ തട്ടി സ്വന്തം വലയിലേക്ക് കയറി. അറുപത്തിയാറാം മിനിറ്റില്‍ ഇമ്മൊബിന്റെ ഗോളിലൂടെ ഇറ്റലി ലീഡ് രണ്ടാക്കി ഉയര്‍ത്തി.

വലതുവിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച പന്ത് സ്പിനസാലോ ഗോളിലേക്ക് ഷൂട്ട് ചെയ്‌തെങ്കിലും തുര്‍ക്കി കീപ്പര്‍ തടുത്തു. റീബൗണ്ടെന്നോണ്ണം കാലിലെത്തിയ പന്ത് ഇമ്മൊബിലോ അനായാസം വലയിലെത്തിച്ചു. ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു ഇറ്റലിയുടെ മൂന്നാം ഗോള്‍ പിറന്നത്. ഗോള്‍ കീപ്പറുടെ മിസ് കിക്കില്‍ നിന്ന് അവസരം മുതലാക്കിയ ഇമ്മൊബിലോ പന്ത് ഇന്‍സീഗ്നയ്ക്ക് കൈമാറി. ഇന്‍സീഗ്നയുടെ ഗോളിലൂടെ ഇറ്റലി മൂന്നാം ഗോളും നേടി. യൂറോ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇറ്റലി ഒരു മത്സരത്തില്‍ മൂന്ന് ഗോള്‍ നേടുന്നത്.



Read More in Sports

Comments

Related Stories