ഡോ. എ.ജി. ഒലീന സാക്ഷരതാമിഷൻ ഡയറക്ടർ

2 years, 10 months Ago | 288 Views
സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടറായി ഡോ. എ.ജി. ഒലീനയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സാക്ഷരതാമിഷൻ ഡയറക്ടറായിരുന്ന ഡോ. പി.എസ്. ശ്രീകല ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിതയായതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം.
തിരുവനന്തപുരം മഹാത്മഗാന്ധി കോളേജിൽ മലയാളം അസോസിയേറ്റ് പ്രൊഫസറായിരുന്നു. ആൾ കേരള പ്രൈവറ്റ് കേരള ടീച്ചേഴ്സ് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റ്, കോളേജ്, സർവകലാശാലാ അദ്ധ്യാപകരുടെ ദേശീയസംഘടനയായ ഐ ഫെറ്റോയുടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ സെക്രട്ടറി, കേരള സർവകലാശാലാ സെനറ്റംഗം, മലയാളം സർവകലാശാലാ സിൻഡിക്കേറ്റംഗം, എം.ജി സർവകലാശാലാ അക്കാഡമിക് കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ച ഇവർ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയാണിപ്പോൾ.
Read More in Kerala
Related Stories
തിളയ്ക്കുന്ന കടൽ; ഇന്ത്യൻതീരം വിട്ട് മീനുകൾ
4 years Ago
സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി; ഭൂമി ഏറ്റെടുക്കലിന് അനുമതി നല്കി
3 years, 10 months Ago
Comments