വാഹനാപകട സാധ്യത മുൻകൂട്ടി അറിയിക്കാൻ ആപ് വരുന്നു.
3 years, 9 months Ago | 361 Views
സ്ഥിരം വാഹനാപകടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ (ആക്സിഡന്റ് ബ്ലാക്ക് സ്പോട്ടുകൾ) മുൻകൂട്ടി അറിയിക്കുന്ന സുരക്ഷാ മൊബൈൽ ആപ് മോട്ടർ വാഹനവകുപ്പ് ഈ മാസം പുറത്തിറക്കും. ഡ്രൈവർക്കു ബ്ലാക്ക് സ്പോട്ടിനു മുൻപ് ജാഗ്രത നൽകുകയാണു ലക്ഷ്യം.
പൊതുമരാമത്ത് വകുപ്പ്, മോട്ടർ വാഹന വകുപ്പ്, പൊലീസ് എന്നിവയുടെ കണക്കുകൾപ്രകാരം ആകെ 248 ബ്ലാക്ക് സ്പോട്ടുകൾ സംസ്ഥാനത്തുണ്ട്. അപകടങ്ങളിൽ 52 ശതമാനവും ദേശീയ പാതകളിലും എംസി റോഡിലുമാണ്. ഇവിടങ്ങളിലെ ബ്ലാക്ക് സ്പോട്ടുകൾ ആദ്യം ആപ്പിൽ കൊണ്ടുവരും. ഇതിനു മുന്നോടിയായി പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ പതിവ് അപകട സ്ഥലങ്ങൾ ജിപിഎസ് ഉപയോഗിച്ച് കൃത്യമായി അടയാളപ്പെടുത്തി.
ബ്ലാക്ക് സ്പോട്ടുകളുടെ പരിസരങ്ങളിൽ മോട്ടർ വാഹന ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉണ്ടായിരിക്കണമെന്നാണു നിർദേശം.
Read More in Kerala
Related Stories
യാത്രാനിരക്കുകൾ കൂട്ടി ബസ് 10 രൂപ, ഓട്ടോ 30 രൂപ, ടാക്സി 200 രൂപ
3 years, 8 months Ago
കെപ്കോ ചിക്കന് ഇനി ഓണ്ലൈനിലൂടെയും
3 years, 7 months Ago
സ്കൂളുകൾ നവംബർ 1ന് തുറക്കും; ആദ്യഘട്ടത്തിൽ പ്രൈമറി, 10, 12 ക്ലാസുകൾ തുറക്കും
4 years, 3 months Ago
പൊളിഞ്ഞ റോഡ് അറിയിക്കാൻ ആപ്പ് : പൊതുമരാമത്ത് ഉടൻ നന്നാക്കും
4 years, 6 months Ago
കണ്ണൂര് സ്വദേശിനി ഗോപിക സുരേഷ് മിസ് കേരള 2021
4 years Ago
Comments