ധീര സാഹസികൻ ഇരവിക്കുട്ടിപ്പി ള്ള
2 years, 10 months Ago | 391 Views
തെക്കൻ പാട്ടുകളിലെ വീരനായകനായ ഇരവിക്കുട്ടിപ്പിള്ളയെ നാട്ടുകാർ വിളിച്ചിരുന്നത് വീരസിംഹംഎന്നായിരുന്നു . അദ്ദേഹത്തിൻറെ ധൈര്യവും ബുദ്ധിയും ശക്തിയും സ്വ ഭാവമഹിമയും ഏറെ പ്രകീർത്തിക്കപ്പെടുകയും ചെയ്തിരുന്നു.
പതിനേഴാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ വേണാടു ഭരിച്ചിരുന്ന രാമവർമ്മ രാജാവിൻറെ മന്ത്രിയായിരുന്നു ഇരവിക്കുട്ടിപ്പിള്ള. രാമവർമ്മ രാജാവ് ഉണ്ണിക്കേരളവർമ്മ എന്നാണ് അറിയപ്പെട്ടിരുന്നത് .സാധുപ്രകൃതക്കാരനായിരുന്നു ഉണ്ണിക്കേരളവർമ്മ. ഇത് മാടമ്പിമാരും വിധ്വംസപ്രവർത്തകരും മുതലെടുത്തു. അവർ രജ്യത്തു അക്രമങ്ങളും വിധ്വംസപ്രവർത്തനങ്ങളും യഥേഷ്‌ടം നടത്തി.സാധുശീലനായ രാമവർമ്മ മഹാരാജാവ് ഇതിൽ വല്ലാതെ ദുഃഖിതാനായിരുന്നു. ഇതു മുതലെടുത്തു അന്ന് മധുര ഭരിച്ചിരുന്ന തിരുമലനായിക്കിന്റെ ആക്രമണഭീഷണിയുണ്ടായി.
ഈ വിഷമഘട്ടത്തിലാണ് രാജ്യസ്നേഹിയും ധീരനുമായ ഒരു മന്ത്രിയെ ലഭിക്കുന്നത് .ഇരവിക്കുട്ടിപ്പി ള്ള കേരളപുരത്തെ വലിയവീട്ടിൽ ജനിച്ച ഇരവിക്കുട്ടിപ്പി ള്ള അസാമാന്യ ധീരനും. അസാധാരണ യോദ്ധാവുമായിരുന്നു. ഇരവിയുടെ കഴിവ് മനസ്സിലാക്കിയ ഉണ്ണിക്കേരളവർമ്മ രാജാവ് തുടക്കത്തിൽ തന്നെ അദ്ദേഹത്തെ സേനാനായകനായി നിയമിച്ചു. 1803-ൽ മുഖ്യ സചീവനുമാക്കി. അന്ന് ഇരവിയുടെ പ്രായം 16 വയസ്സായിരുന്നു.ചെറു പ്രായത്തിലുള്ള ഇരവിയുടെ വളർച്ചയിൽ മറ്റ് മന്ത്രിമാർ അസൂയാലുക്കളായി .
മാടമ്പിമാർക്കും വിധ്വംസപ്രവർത്തകർക്കുംർക്കും അക്രമികൾക്കുമെതിരെ ഇരവിക്കുട്ടിപ്പിള്ള കർശന നടപടിയെടുത്തു . അവരെ ശക്തമായി അടിച്ചോതുക്കുകതന്നെ ചെയ്തു . ഒപ്പംതന്നെ മികവുറ്റ ഒരു സൈന്യത്തെയും അദ്ദേഹം വാർത്തെടുത്തു.ചുരുക്കിപ്പറഞ്ഞാൽ വളരെ കുറഞ്ഞ കാലയളവിനു ള്ളിൽത്തന്നെ രാജ്യത്ത് ശാന്തിയും സമാധാനവും കൊണ്ടുവരാൻ ഇരവിക്കുട്ടിപ്പിള്ളക്കു കഴിഞ്ഞു. മഹാരാജാവാകട്ടെ ഏറെ സന്തുഷ്ടനായി .
മന്ത്രിയെന്ന നിലയിൽ ഇരവിക്കുട്ടിപ്പിള്ള നേടിയ മതിപ്പ് കുബുദ്ധികളായ സഹമന്ത്രിമാർക്കും മറ്റുപ്രമാണിമാർക്കും സഹിക്കാനായില്ല . ഇക്കാലത്താണ് മധുരയിലെ തിരുമലനായ്ക്കൻ വേണാട് ആക്രമിച്ചത് . രാമപ്പയ്യൻ എന്ന സേനാനായകൻറെ നേതൃത്വത്തിൽ മധുരപ്പട വേണാട്ടിൽ കടന്നു കൊള്ളയും കൊലയും നടത്തി . ഇരവിയുടെ നേതൃത്വത്തിലു ള്ള സൈന്യം ആക്രമണകാരികളെ സുധീരം നേരിട്ടു രാമ പ്പയ്യനു തോറ്റോടേണ്ടി വന്നു.
ഇരവിയുടെ യുദ്ധവിജത്തിൽ രാജാവും ജനതയും അഭിമാനംകൊണ്ടു. ഇരവിയുടെ ശത്രുക്കളായ മന്ത്രിമാരാകട്ടെ കൂടുതൽ ക്രുദ്ധരായി . അദ്ദേഹത്തെ വകവരുത്താൻ അവർ ഗൂഡാലോചന നടത്തി നേരിട്ടെതിർക്കാൻ ധൈര്യമില്ലാത്ത അവർ രാജ്യത്തിന്റെ ശതൃവിനെ തന്നെ അഭയം പ്രാപി ച്ചു. രാമപ്പയ്യനോട് വീണ്ടും വേണാട് ആക്രമിക്കണമെന്നും ആവശ്യപ്പെട്ടു . യുദ്ധത്തിൻറ്റെ നിർണായക വേളയിൽ തങ്ങൾ സഹായിച്ചുകൊള്ളാമെന്നും ഉറപ്പുനൽകി. അപ്രകാരം മധുരപ്പട വീണ്ടും വേണാട് ആക്രമിക്കാനെത്തി.
ഗൂഢാലോചനയറിയാതെ ഇരവിക്കുട്ടിപ്പിള്ള സഹമന്ത്രിമാരെയും കൂട്ടി പടക്കളത്തിലെത്തി. ശതൃവിനെ ധീരതയോടെ നേരിട്ടു . മുൻധാരണപ്രകാരം നിർണായക വേളയിൽ സഹമത്രിമാർ സൈന്യവുമായി യുദ്ധരംഗത്തുനിന്നും പിന്മാറി . ചതി മനസ്സിലാക്കിയ ഇരവി തന്നെ വളഞ്ഞ ശതൃക്കളോട് വർദ്ധിച്ച വീറോടെ യുദ്ധം ചെയ്തു. ഇതിനിടെ രാമപ്പയ്യൻ ഇരവിക്കുട്ടിപ്പിള്ളയെ പിന്നിലൂടെ ചെന്ന് ചതിയിൽ വധിച്ചു. മാത്രമല്ല ആ ധീര നായകൻറെ ശിരസ്സ് പട്ടിൽപൊതിഞ്ഞ തിരുമലനായിക്കിന്റെ സന്നിധിയിൽ സമർപ്പിച്ചു .
ഇരവിക്കുട്ടിപ്പിള്ളയുടെ ഏറ്റവും വിശ്വസ്തനായിരുന്നു കളരി ചട്ടമ്പി കുഞ്ഞക്കോട് കാളിനായർ. ദൂരെ ദിക്കിൽ സൈനികാവശ്യത്തിനായി കാളിനായർ പോയ വേളയിലാണ് രാമപ്പയ്യൻറെ ആക്രമണവും ഇരവിയുടെ കൊലപാതകവും സംഭവിച്ചത്. ധീരനായ കാളി നായർ സാഹസികതയോടെ മധുരയിലെ തിരുമലനായ്കന്റെ ആസ്ഥാനത്തെത്തി തൻറെ പടനായകന്റെ ശിരസ് ആവശ്യപ്പെട്ടു . ഇരവിയെ വധിച്ചത് ചതിയിലൂടെയാണെന്നറിഞ്ഞ തിരുമലനായ്കൻ ദുഃഖിതനായി ശിരസ് തിരിച്ചുകൊടുക്കുകയും ചെയ്തു . തലയറ്റ ശരീരത്തോട് ശിരസ് ചേർത്തുവച്ചു ആ ധീരസേനാനിയുടെ ജഡം രാജകീയബഹുമതികളോടെ സംസ്‌കരിച്ചു . ഇരവിയുടെ മാതാവ് ഹൃദയംപൊട്ടി മരിച്ചു. പത്നി സ്വയം ജീവനൊടുക്കി .
Read More in Organisation
Related Stories
വയലാർ രാമവർമ്മ: ആ നക്ഷത്രം പൊലിഞ്ഞിട്ട് 46 വർഷം
4 years, 4 months Ago
മേയ് ഡയറി
3 years, 9 months Ago
പട്ടത്തെ കുറിച്ച് പട്ടം
5 years Ago
ജൂലായ് മാസത്തെ പ്രധാന ദിവസങ്ങൾ
4 years, 8 months Ago
സംസ്കാരഭാരതം കാവ്യസദസ്സ്
5 years Ago
എല്ലിന്റെ ബലത്തിന് ചെറുമീനുകൾ
2 years, 10 months Ago
ബി.എസ്.എസ് സംസ്കാര ഭാരതം ഗാനസദസ്സ് - എഴുപതിലേറെ ഗായകർ പങ്കെടുത്തു
1 year, 11 months Ago
Comments