രാഷ്ട്ര ശിൽപി കണ്ട മഹദ് സ്വപ്നങ്ങളുടെ ഫലമാണ് ബി.എസ്.എസ് : ഡോ. രമേശ് ഇളമൺ നമ്പൂതിരി

2 years, 8 months Ago | 322 Views
രാഷ്ട്രശിൽപി പണ്ഡിറ്റ്ജി കണ്ട മഹദ് സ്വപ്നങ്ങളുടെ ഫലമായുണ്ടായ പ്രസ്ഥാനമാണ് ഭാരത് സേവക് സമാജ് എന്ന് ബി.എസ്.എസ് കേരള ചെയർമാൻ ഡോ. രമേശ് ഇളമൺ നമ്പൂതിരി പ്രസ്താവിച്ചു. ബി.എസ്.എസിന്റെ സാങ്കേതിക- പുരോഗമന പ്രവർത്തനങ്ങൾ തികച്ചും ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദില്ലി യിൽ നടന്ന ബി.എസ്.എസ് ദേശീയ സമ്മേളനത്തിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു ഡോ. രമേശ് ഇളമൺ നമ്പൂതിരി.
മനുഷ്യത്വ പരമായ മൂല്യങ്ങൾക്ക് കോട്ടം തട്ടാതെയും വേദനിക്കുന്നവരുടെ കണ്ണീരൊപ്പിയും സാമൂഹിക-സാമ്പത്തിക സാങ്കേതിക- ആത്മീയ പരിണാമങ്ങൾ ഉൾക്കൊണ്ടും പുരോഗമന പാതയിലൂടെ മുന്നേറുകയാണാവശ്യം. കടന്നുപോയ വഴികളിലെ നാഴികക്കല്ലുകളെ പുനർവിചിന്തനത്തിന് വിധേയമാക്കുകയും അതിൽ വിജയകരമായി പൂർത്തിയാക്കിയവയിൽ അഭിമാനം കൊള്ളുകയും വേണം. സംഘർഷാവസരങ്ങളിൽ പ്രതീക്ഷ കൈവിടാതെ മുന്നോട്ടുപോവുകയാണ് വേണ്ടത്. ഒപ്പം നമ്മുടെ നാടിൻറ സുന്ദര ഭാവി സ്വപ്നം കാണുകയും വേണം. ഏത് ഘട്ടങ്ങളിലും പ്രകൃതിക്കും പരിസ്ഥിതിക്കും സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തിൽ അലംഭാവമരുതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്ഥാനത്തിന് രൂപം നൽകിയ മഹദ് വ്യക്തികളുടെ വിലപ്പെട്ട സംഭാവനകൾ നമുക്ക് എന്നും പ്രചോദനമാവട്ടെയെന്നും നമ്മുടെ സിരകളിൽ അവ ഊർജ്ജം നിറയ്ക്കട്ടെയെന്നും പറഞ്ഞ ഇളമൺ നമ്പൂതിരി നമ്മുടെ മുൻഗാമികളോട് നീതിപുലർത്താൻ നമുക്കാവട്ടെയെന്ന പ്രതീക്ഷയും പ്രകടിപ്പിക്കുകയുണ്ടായി.
Read More in Organisation
Related Stories
പശ്ചാത്താപം താപമാകരുത്
4 years, 2 months Ago
ഗാന്ധി ഭാരത് ഗാന്ധിജയന്തി
1 month, 3 weeks Ago
ബി എസ് എസ് സംസ്കാര ഭാരതം കാവ്യസദസ്സ്: കവികൾ സ്വന്തം കവിതകൾ ആലപിച്ചു
4 years, 2 months Ago
കാര്യവിചാരം
3 years, 4 months Ago
ഫെബ്രുവരി മാസത്തിലെ പ്രധാന ദിവസങ്ങൾ
2 years, 4 months Ago
ആരാണ് ഹനുമാന്റെ പിതാവ്
3 years, 9 months Ago
Comments