Thursday, April 10, 2025 Thiruvananthapuram

ലോകം കാത്തിരിക്കുന്ന മഹാമേളയ്ക്ക് വെള്ളിയാഴ്ച തിരശീല ഉയരും; അത്ഭുതങ്ങള്‍ ഒളിപ്പിച്ച്‌ ദുബൈ

banner

3 years, 6 months Ago | 588 Views

ലോകം കാത്തിരുന്ന മഹാമേള എക്സ്‌പോ 2020 ദുബൈ വെള്ളിയാഴ്ച തുടങ്ങും. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് അതിവിപുലമായ സാംസ്കാരിക പരിപാടികളോടെ എക്സ്‌പോയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കും.

ഒക്ടോബര്‍ ഒന്നിന് സന്ദര്‍ശകര്‍ക്കായി എക്സ്‌പോ തുറന്നുകൊടുക്കും. അതോടെ അടുത്ത ആറുമാസം ലോകം ദുബൈയിലേക്ക് ഒഴുകും. എല്ലാ കോവിഡ് സുരക്ഷാ നടപടികളോടെയും സന്ദര്‍ശകരെ സ്വാഗതം ചെയ്യാന്‍ എക്സ്‌പോ വേദി പൂര്‍ണസജ്ജമായി.

എല്ലാ സന്ദര്‍ശകരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ആഗോള മേളയ്ക്കായി രാജ്യം പൂര്‍ണസജ്ജമായതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താവ് ഡോ. ത്വാഹിര്‍ അല്‍ ആമിരി പറഞ്ഞു. കോവിഡ് നിയമങ്ങള്‍ പിന്തുടരാനും അദ്ദേഹം പൊതുജനങ്ങളെ ഓര്‍മിപ്പിച്ചു.



Read More in World

Comments