കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിട പറഞ്ഞിട്ട് 44 വർഷം
4 years, 11 months Ago | 1644 Views
കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും കൊച്ചി സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലറുമായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ ചരമദിനമാണ് ഒക്ടോബർ 25. സംഭവ ബഹുലമായ ആ ജീവിതത്തിന് തിരശ്ശീല വീണിട്ട് ഈ മാസം 44 വർഷം തികയുന്നു.
1957ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്രനായി കേരള നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച് മുണ്ടശ്ശേരി സംസ്ഥാനത്ത് ആദ്യ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. അദ്ദേഹം രൂപം നൽകിയ വിദ്യാഭ്യാസ ബിൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തി കുറിച്ചു. 1959 പ്രഥമ മന്ത്രിസഭ പിരിച്ചു വിട്ടതോടെ മന്ത്രിസ്ഥാനം അവസാനിച്ചു.
നവജീവൻ, കേരളം, പ്രേക്ഷിതൻ, കൈരളി എന്നീ മാസികകളുടെ പത്രാധിപത്യം വഹിച്ചിരുന്ന മുണ്ടശ്ശേരി 1960 - 70 കാലത്ത് മംഗളോദയം മാസികയുടെ പ്രസാധനശാലയുടെയും ചുമതല ഏറ്റെടുത്തു. 1965 മുതൽ മൂന്നു വർഷക്കാലം കേരള സാഹിത്യ പരിഷത്തിന്റെ അധ്യക്ഷസ്ഥാനം വഹിച്ചു. 1970ൽ വീണ്ടും നിയമസഭാംഗമായി. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം, കൊച്ചി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ (1972) തുടങ്ങിയ പദവികളും വഹിച്ചു. 1977 ഒക്ടോബർ 25 ന് അന്തരിച്ചു.
Read More in Organisation
Related Stories
നമ്മുടെ നാട് ഇനിയും ഏറെ മുന്നേറേണ്ടതുണ്ട്. പത്മശ്രീ ഡോ. കെ. എം. ചെറിയാൻ
3 years, 11 months Ago
രാമായണത്തിലെ ഓരോ സംഭവങ്ങളും ഗുണപാഠങ്ങൾ: ബി. എസ്. ബാലചന്ദ്രൻ
3 years, 8 months Ago
ദിവ്യ വചനങ്ങൾ
3 years, 5 months Ago
കാര്യവിചാരം
4 years, 6 months Ago
കൈരളി എവിടെ ? കാണാതായിട്ട് ജൂൺ 30 ന് നാൽപ്പതിനാല് വർഷം
3 years, 3 months Ago
ഗുരു ദക്ഷിണയുടെ പേരിൽ കുത്സിത തന്ത്രം
3 years, 7 months Ago
ബ്രഹ്മദേവൻ നിർദ്ദേശിച്ചു; വാല്മീകി മഹർഷി അനുസരിച്ചു
1 year, 5 months Ago
Comments