നെല്ലിക്ക : വിറ്റാമിൻ സിയുടെ കലവറ
2 years, 8 months Ago | 344 Views
നെല്ലിക്ക : വിറ്റാമിൻ സിയുടെ കലവറ
വിറ്റാമിൻ സി ഫലപ്രദമായ ആന്റി ഓക്സിഡന്റാണ് . കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിര സാധ്യത കുറക്കുന്നതിനും നെല്ലിക്ക സഹായകമെന്ന് ഗവേഷകർ. മുടിയഴകിന് നെല്ലിക്കയിലെ ചില ഘടകങ്ങൾ സഹായകം.
മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യവുമായി ഏറെ ബന്ധമുണ്ട് . മുടി ഇടതൂർന്ന് വളരും . മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂടും കാൽസ്യം, ഫോസ്‌ഫറസ് ,ഇരുമ്പ്, കരോട്ടിൻ,വിറ്റാമിൻ ബി കോംപ്ലെക്സ് തുടങ്ങിയ പോഷകങ്ങളും നെല്ലിക്കയിലുണ്ട് . നെല്ലിക്കയിലെ കാൽസ്യം പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. എല്ലുരോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു. ഭക്ഷണത്തിലെ മറ്റ് പോഷകങ്ങളെ ശരീരത്തിലേക്ക് വലിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് നെല്ലിക്ക സഹായകം
കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് പതിവായി നെല്ലിക്ക കഴിക്കുന്നത് കൊളസ്‌ട്രോൾ ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിന് സഹായകം. അതുപോലെത്തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇതു ഗുണപ്രദം.
ബാക്‌ടീരിയയെ തടയുന്ന സ്വഭാവം നെല്ലിക്കക്കുണ്ട്. അണുബാധ തടയും. അതിനാൽ രോഗങ്ങൾ അകന്നുനിൽക്കും. വിളർച്ച തടയാൻ നെല്ലിക്കയിലെ ഇരുമ്പ് രക്തത്തിലെ ഹീമോഗ്ലോബിൻ കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു. ഗ്യാസ്, വയറെരിച്ചിൽ തുടങ്ങിയവ മൂലമുള്ള പ്രശ്‌നങ്ങൾ കുറയ്ക്കാനും നെല്ലിക്ക സഹായകം. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നെല്ലിക്ക ഗുണകരം. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം. തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായകം. ശ്വാസകോശങ്ങളെ ബലപ്പെടുത്തുന്നു. പ്രത്യുൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക സഹായകം. മൂത്രാശയ വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരതാപം കുറയ്ക്കുന്നു.
വീട്ടിൽ തയാറാക്കാം നെല്ലിക്ക ടോണിക്
നെല്ലിക്ക നന്നായി കഴുവി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ട് തുടച്ചെടുത്ത് ഭരണിയിൽ നിറയ്ക്കുക. അതിലേക്ക് ശുദ്ധമായ തേൻ നെല്ലിക്ക മൂടിക്കിടക്കത്തക്കവിധം ഒഴിക്കുക. ഭരണി വായു കടക്കാത്ത വിധം മൂടിക്കെട്ടി മാസങ്ങളോളം സൂക്ഷിക്കുന്നു. അപ്പോഴേക്കും നെല്ലിക്കയുടെ സത്ത് തേനുമായി ചേർന്ന് നല്ല ലായനി രൂപത്തിൽ ആയിക്കഴിഞ്ഞിരിക്കും. ദിവസവും ഇതുകഴിച്ചാൽ രോഗപ്രതിരോധ ശക്തി മെച്ചപ്പെടും. ആന്റി ഓക്സിഡന്റുകളുടെ ഉറവിടങ്ങളായ തേനും നെല്ലിക്കയും ഒന്നുചേർന്നാൽ പിന്നത്തെ കഥ പറയണോ. നെല്ലിക്ക നീരും തേനും ചേർത്ത് കഴിച്ചാൽ കാഴ്ചശക്തി നിലനിർത്താം. ശരീരവും മനസും തെളിയും. ആരോഗ്യജീവിതം ഉറപ്പാക്കാം.
Read More in Organisation
Related Stories
"ഓർമ്മയുടെ ഓളങ്ങളിൽ" പ്രകാശനം ചെയ്തു
3 years, 5 months Ago
ജനുവരി മാസത്തിലെ പ്രധാന ദിവസങ്ങൾ
3 years, 10 months Ago
ജോബ് ഡേ ഫൌണ്ടേഷന് അവാര്ഡുകള് സമ്മാനിച്ചു
4 years, 8 months Ago
ബ്രസീലിൽ നിന്ന് കേരളത്തിൽ കപ്പ (മരച്ചീനി) വന്ന വഴി
1 year, 7 months Ago
ഇ. കെ. നായനാർ : നമ്മുടെ നാടിന്റെ നന്മ മുഖം
2 years, 9 months Ago
Comments