Friday, April 18, 2025 Thiruvananthapuram

ധനുമാസത്തിലെ തിരുവാതിര എട്ടങ്ങാടിയും ദശപുഷ്പവും

banner

2 years, 2 months Ago | 406 Views

ധനുമാസത്തിലെ തിരുവാതിര! ഹൈന്ദവർക്ക് വളരെ വിശേഷപ്പെട്ട ദിവസം! പക്ഷേ ഇപ്പോൾ എത്രപേരാണ് തിരുവാതിര ആഘോഷങ്ങൾ നടത്തുന്നത്! ജീവിതം ഫ്ളാറ്റുകളിലേയ്ക്കും തിരക്കുകളിലേക്കും ചേക്കേറിയതോടെ തിരുവാതിര കൂട്ടായ്മയ്ക്കൊക്കെ എവിടെ സമയം....? തിരുവാതിര തന്നെ ആര് ഓർക്കുന്നു....?

തിരുവാതിര നാളിലെ "എട്ടങ്ങാടി'യും ദശപുഷ്പവുമൊക്കെ ആരോർക്കാൻ?

മദ്ധ്യതിരുവിതാംകൂറിലെ കായംകുളം ഹരിപ്പാട് പ്രദേശങ്ങളിൽ മാത്രമാണ് ഇ പ്പോഴും ചെറിയതോതിലെങ്കിലും തിരുവാതിര.

തിരുവാതിരയുടെ തലേന്നാൾ മകയിരംനാൾ ഉള്ളപ്പോഴാണ് എട്ടങ്ങാടി നേദിക്കണ്ടത്. മകയിരം നാൾ തീരുന്നതിന് മുൻപ് നേദ്യം കഴിയണം. ചാണകം മെഴുകിയ തറയിൽ ഉമി കൂട്ടി തീ കാണിച്ച് കാച്ചിൽ, ചേമ്പ്, ചേന, കൂർക്ക, ചെറുകിഴങ്ങ്, നനകിഴങ്ങ്, ഏത്തക്കായ, മാറമ്പ് ഇവ ചുട്ടെടുത്ത് അരിഞ്ഞെടുക്കണം. കൂടുതലായി ആവശ്യം മുള്ളപ്പോൾ ബാക്കി വേവിച്ചെടുത്ത് ചുട്ടെടുത്തതും ചേർത്ത് ശർക്കര പാവുകാച്ചിയതിലേക്ക് ഇടണം. ഇതിനോടൊപ്പം നെയ്യ് തേൻ, പഴം, നീലക്കരിമ്പ്-ചോളമലർ, ഉണങ്ങിയ നാളികേരം അരിഞ്ഞെടുത്തതും, വൻ പയർ കടല ഇവ വറുത്തു പൊടിച്ച് പൊടി യും കൂട്ടിച്ചേർത്തിളക്കി എടുക്കുന്നതാണ് എട്ടങ്ങാടി, ചില സ്ഥലങ്ങളിൽ മാറാമ്പ് പൊതിയാക്കിവെക്കും.

ചിലയിടങ്ങളിൽ മാറാമ്പ് വളരെക്കുറച്ച് അരിഞ്ഞ് ചേർക്കും (കാലദേശ ഭേദങ്ങൾക്കനുസരിച്ച് ചില്ലറ വ്യത്യാസങ്ങൾ ഉണ്ട്) തറമെഴുകി കത്തിച്ച വിളക്കിന് മുൻപിൽ മൂന്ന് തുശനിലകളായി എട്ടങ്ങാടി വച്ച് നേദിക്കുന്നു. (ശിവൻ, ഗണപതി, പാർവതി) എട്ടങ്ങാടി യോടൊപ്പം വെറ്റില, പാക്ക്, കരിക്ക് (നേന്ത്ര പഴം-കായ കീറി വറുത്ത (ഉപ്പേരി) പ്രധാനമാണ്). സ്ത്രീകൾ ശിവമന്ത്രത്താൽ പ്ലാവില കുത്തി കരിക്കിൻ വെള്ളം തീർത്ഥമായെടുത്ത് പൂക്കൾ അർപ്പിച്ചാണ് പൂജ ചെയ്യുന്നത്.

തുടിച്ച് കുളി

തിരുവാതിരയുടെ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണ് തുടിച്ചുകുളി. അശ്വതിനാളിൽ അശ്വമുഖം കാണും മുൻപ്, ഭരണി-ഭർത്താവുണരും മുൻപ്, കാർത്തിക-കാക്കകരയും മുൻപ്, രോഹിണി രോമം കാണും മുൻപ് മകയിരം-മക്കൾ ഉണരും മുൻപ് ഇതാണ് തുടിച്ച് കുളിക്കേണ്ട സമയം. തുടിച്ച് കുളിക്കുമ്പോൾ കുരവ ഇട്ട് ഗംഗാദേവിയെ ഉണർത്തി വെള്ളത്തിലിറക്കി ദേവീദേവന്മാരെ സ്തുതിച്ച് പാടുന്നു.

വെറ്റിലമുറുക്ക്

തിരുവാതിരക്ക് വെറ്റിലമുറുക്കാൻ സ്ത്രീകൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്. 101, 36, 12 ഇതാണ് കണക്ക്. ഹിന്ദുവിന്റെ എല്ലാ സത്കർമങ്ങൾക്കും വെറ്റിലയും പാക്കും ഒഴിച്ചുകൂടാനാവാത്തതാണ്. വെറ്റിലയിൽ ദേവീദേവന്മാരുടെ സാന്നിധ്യമുണ്ട്. ഔഷധ മുള്ളതാണ്, വിഷഹാരിയാണ്, ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്ക് നല്ലതാണ് തുടങ്ങി പല ഔഷധഗുണങ്ങളും അടങ്ങിയതാണ് വെറ്റില. വെറ്റിലയുടെ തുമ്പിൽ ലക്ഷ്മിയും മധ്യത്തിൽ സരസ്വതിയും ഇടത് പാർവതിയും വലത് ഭൂമിദേവിയും അകത്ത് വിഷ്ണുവും വസിക്കുന്നു. ഞെട്ടിൽ ജേഷ് ഠയുടെ സാന്നിദ്ധ്യമുള്ളതിനാൽ വെറ്റിലയുടെ ഞെട്ട് കളഞ്ഞാണ് മുറുക്കാൻ ഉപയോഗിക്കുന്നത്.

വ്രതം 

കുളിച്ച് പുതുവസ്ത്രങ്ങൾ ധരിച്ച് അണി ഞൊരുങ്ങിയ മങ്കമാർ ശിവക്ഷേത്രദർശ നത്തിനുശേഷം കരിക്ക് വെട്ടിക്കുടിക്കും. വെട്ടിക്കുടി എന്ന ഒരു പേർ തന്നെയുണ്ട്. കാലത്ത് കൂവ കുറുക്കി കഴിക്കുന്നു. ശരീ രത്തിന് കൂവ നല്ലതാണ്. ഉച്ചക്ക് ചാമയോ, ഗോതമ്പോ, കഞ്ഞിയോ ചോറായോ കഴിക്കുന്നു. ഉപദംശമായി തിരുവാതിരപ്പുഴുക്ക്, കാച്ചിയ പപ്പടം, പായസം തുടങ്ങിയവ (ഉ ള്ളി ചേർക്കരുത്) സന്ധ്യ കഴിഞ്ഞാൽ കട്ടൻ കാപ്പി പഴംനുറുക്ക്, വറുത്ത ഉപ്പേരി ഇവയാണ് കഴിക്കുന്നത്.

തിരുവാതിരകളി

ധനുമാസനിലാവ് ഉദിച്ചുയരുന്നതോടെ മെഴുകിവെടുപ്പാക്കി പന്തലിട്ട മുറ്റത്ത് അഞ്ച് തിരിയിട്ട നിലവിളക്കിനും നിറപറയ്ക്കും ഗണപതി ഒരുക്കിനും ചുറ്റുമായി അണിഞ്ഞൊരുങ്ങിയ മംഗല്യവതിയായ സ്ത്രീകൾ കുരവ ഇട്ടശേഷം ഭൂമിദേവിയെ വന്ദിക്കുന്നു. ഗണപതി, സരസ്വതി, സ്ഥലദേവത എന്നീ ശ്രുതി മധുരമായ പാട്ടുകളോടെ ലാസ്യഭംഗിയോടെ ചുവടുകൾ വച്ച് കുളി ആരംഭിക്കുന്നു.

പാർവതീ സ്വയംവരം, തിരുവാതിര മാഹാത്മ്യം, കാമദഹനം തുടങ്ങി ആട്ടക്കഥയിലെ പ്രധാനപദങ്ങളും സ്വാതിതിരുനാൾ-ഇരയിമ്മൻ തമ്പി തുടങ്ങിയവരുടെ പാട്ടുകളും തമിഴ്  പാട്ടുകൾ, തമാശ പാട്ടുകൾ തുടങ്ങി പല പാട്ടുകളും പാടിക്കളിക്കുന്നു. പാതിരാപ്പു ചൂടുന്നതിന് മുൻപ് പത്തുവൃത്തം, നാലു വൃത്തം ഇവയും പാടിക്കളിക്കുന്നു. പാതിരാപ്പൂ ചൂടിക്കഴിഞ്ഞാൽ ഗണപതി, സരസ്വതി മംഗലാതിര, താലോലപ്പാട്ട് എന്നിവ പാടണം. രാത്രിയിൽ ചൂടുന്നതിനാൽ ദശപുഷ്പത്തിന് പാതിരപ്പൂവ് എന്ന പേർ കൂടി സിദ്ധിച്ചു.

പാതിരാപ്പൂചൂടൽ, ദശപുഷ്പങ്ങളോടൊപ്പം കമുകിൻ പൂക്കുല, അടയ്ക്കാമണിയൻ, ചുവന്ന കൊടുവേലി പൂവ്, എരിക്കില ഇവയും വക്കാറുണ്ട്.

ദശപുഷ്പങ്ങൾ പറിച്ചെടുത്ത് ആർപ്പുവിളിയുമായി കാളി സ്ഥലത്ത്  എത്തി മാഹാത്മ്യത്തെ കുറിച്ച് [ആദി മാല കട്ടി കന്യകമാരെ ചൂടിച്ച ശേഷംതാനും തന്റെ ഭർത്താവും ചൂടുന്നു. ദേവി ദശപുഷ്പങ്ങൾ ഭഗവാനെ ചൂടിച്ച കഥയെ  അനുസ്മരിപ്പിക്കുന്നതാണ് ഈ ചടങ്ങ്. മംഗലാതിര താലോ ലപ്പാട്ട് (പൂതനാമോക്ഷമാണ്) ഇവയും പാടി കളിക്കും.

ദശപുഷ്പങ്ങൾ

1) കറുക-ആദിത്യൻ-ആധിവ്യാധികൾ തീരും

2) വിഷ്ണുക്രാന്തി -വിഷ്ണു വിഷ്ണുപാ ദത്തിൽ ചേരും

3) തിരുതാളി-ഇന്ദിര-ഐശ്വര്യം 

4) പൂവാംകുറുന്നൽ -ബ്രഹ്മാവ് -ദാരിദ്ര്യശമനം 

5) കയ്യോന്നി -പഞ്ചബാണൻ -പഞ്ചപാപ നാശം

6) മുക്കുറ്റി -പാർവതി-ഭർതൃപുത്രസൗഖ്യം

7) നിലപ്പന-ഭൂമിദേവി-ജന്മസാഫല്യം 

8) വള്ളി ഉഴിഞ്ഞ -ഇന്ദ്രൻ-ഇഷ്ടലാഭം 

9) ചെറൂള -യമധർമൻ ആയുർദൈർഘ്യം 

10) മുയൽ ചെവിയൻ-കാമദേവൻ-സൗന്ദര്യം 

പ്രഭാതത്തിന് മുൻപ് തിരുവാതിരനാൾ അവസാനിക്കുമെങ്കിൽ പുലവൃത്തം പാടി യാണ് ആ ഘോഘങ്ങൾ അവസാനി പ്പിക്കുന്നത്. പുലം എന്ന വാക്കിന് പാ ടം, നിലം എന്നർത്ഥം. പാടവുമായി ബ ന്ധപ്പെട്ട പാട്ടുകളാണ് പുലവൃത്തം, പുല വൃത്തത്തിൽ രചിക്കപ്പെട്ടതാണ് രുഗമിണീ സ്വയംവരം. ഇതുകഴിഞ്ഞാൽ വീണ്ടും കു ളിക്കണമെന്നാണ് ആചാരം.

ആതിരയാഘോഷങ്ങളിൽ പൂർത്തിരുവാതിരയ്ക്കെത്തുന്ന ഭർത്താവിനെ ദശപുഷ്പം ചൂടിക്കണമെന്നുണ്ട്. കേരളത്തിന്റെ തനതായ ഈ നാടൻ കലാരൂപം പുതിയ തലമുറ വേണ്ടത്ര പ്രതിപത്തി കാണിക്കേണ്ടതാണ്‌.യുവജനോത്സവങ്ങളിലും സ്‌കൂൾ  വാർഷികങ്ങളിലും ഒതുക്കാതെ എല്ലാവരി ലും ഇത് എത്താൻ സാധിക്കട്ടെ!

ദശപുഷ്പങ്ങൾ പറിച്ചെടുത്ത് ആർ വിളിയുമായി കളി സ്ഥലത്ത് എത്തി മാഹാ ത്മ്യത്തെക്കുറിച്ച് പാടി മാല കെട്ടി കന്യക മാരെ ചൂടിച്ചശേഷം താനും തന്റെ ഭർത്താണ്. യുവജനോത്സവങ്ങളിലും സ്കൂൾ വും ചൂടുന്നു. ദേവി ദശപുഷ്പങ്ങൾ വാനേ ചൂടിച്ച കഥയെ അനുസ്മരിപ്പിക്കു



Read More in Organisation

Comments