Friday, April 18, 2025 Thiruvananthapuram

ഞാൻ എന്ന ഭാവം കൈ വിടണം

banner

3 years, 9 months Ago | 602 Views

ഏത് കർമ്മം ചെയ്യുമ്പോഴും ഞാൻ ചെയ്യുന്നു എന്നുള്ള ഭാവം നമ്മുടെ മനസ്സിൽ ഒരിക്കൽ പോലും ഉണ്ടാകരുത്.   നമ്മുടെ ശരീരത്തിനും മനസ്സിനും ഇന്ദ്രിയങ്ങൾക്കും കർമ്മങ്ങൾ ചെയ്യുവാനുള്ള ശക്തി എവിടെനിന്നു വരുന്നു എന്ന് എപ്പോഴും വിചാരം ചെയ്യുന്നതായാൽ 'ഞാൻ' എന്ന ഭാവത്തിന്റെ നിരർത്ഥകത നമുക്ക് ബോധ്യമാകും.   നമുക്കുള്ള എല്ലാ ശക്തിയും ഈശ്വരന്റേതാണ് . 

 അവിടുത്തെ ശക്തി കൊണ്ടാണ് നമ്മുടെ മനോബുദ്ധീന്ദ്രീങ്ങൾ പ്രവർത്തിക്കുന്നത്. നമ്മുടെ ശരീരം അനങ്ങുകപോലും ചെയ്യുന്നത് ആ ശക്തി നമ്മിൽ ഇരിക്കുന്നത്കൊണ്ടാണ്. അതിനാൽ നാം ചെയ്യുന്നു എന്ന് കരുതുന്നതിന്  എന്തർത്ഥമാണുള്ളത്.  നാമാണ് ചെയ്യുന്നതെന്നുള്ള അഹങ്കാരത്തെ സർവ്വാത്മനാ ത്യാഗം ചെയ്യേണ്ടതാണ്.  

 മനസ്സിന്റെ സമനില കൈവിടരുത്

 നമ്മുടെ എല്ലാ കർമ്മങ്ങളും വിജയിക്കുമെന്നും ഒരിക്കലും പരാജയം സംഭവിക്കുകയില്ലെന്നും നാം കരുതാൻ പാടില്ല.  നമ്മുടെ കർമ്മങ്ങൾ സഫലമാക്കുകയോ വിപുലമാകുകയോ  ചെയ്യുന്നത് ഈശ്വരേച്ഛ കൊണ്ടാണ്.  അതിനാൽ നമ്മുടെ പ്രവർത്തി സഫലമായാൽ അതിൽ മതിമറനാഹ്ളാദിക്കുകയോ വിഫലമായൽ അതിൽ ദുഃഖിക്കുകയോ ചെയ്യാൻ നമുക്കധികാരമില്ല. രണ്ടായാലും ഈശ്വരേച്ഛ നടക്കുന്നു എന്നുള്ള ഉറച്ച ഭാവനയോടുകൂടി, രണ്ടിനെയും സമനിലയിൽ കാണുവാനും ഹർഷശോകാദി വികാരങ്ങൾ നമ്മുടെ മനസ്സിനെ സ്പർശിക്കാതിരിക്കുവാനും നാം പ്രയത്നിക്കണം.

മേൽ പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധ വെച്ചു കൊണ്ട് നിരന്തരം പ്രയത്നിക്കുന്നതായാൽ നമ്മുടെ മനസ്സും ഇന്ദ്രിയങ്ങളും ക്രമേണ  സത്ത്വഗുണത്തിലേക്ക് വരും.  സത്ത്വഗുണം നിറയുന്നതോടുകൂടി അവ ഈശ്വരോന്മുഖമാകും. അപ്പോൾ  ത്രിഗുണാതീതനും, അനന്തഗുണങ്ങക്കിരിപ്പിടവും  സച്ചിദാനന്ദ സ്വരൂപനായ ഈശ്വരനെ കണ്ടെത്തുവാനും തിരിച്ചറിയുവാനും നമുക്ക് കഴിവുണ്ടാകും.  അപ്പോൾ മാത്രമേ നമ്മോടൊപ്പം ഇത്രകാലവും ഉണ്ടായിരുന്ന ഈശ്വരന്റെ ദിവ്യ സാന്നിധ്യം നമുക്ക് അനുഭവഗോചരമാവുകയുള്ളൂ.

ആ സമയത്ത് നമുക്കുണ്ടാകുന്ന അനുഭൂതി വാക്കുകൾ കൊണ്ട് പറയാവതല്ല.  ഇത്രമാത്രമേ പറയാൻ സാധിക്കൂ. ഭഗവാനുമായുള്ള ബന്ധം മാത്രമാണ് യഥാർത്ഥ ബന്ധം. മറ്റുള്ള എല്ലാ ബന്ധങ്ങളും ഉണ്ടെന്ന് തോന്നുന്നത് അവയിലെല്ലാം ഭഗവതി സാന്നിധ്യമുള്ളതുകൊണ്ടും, അവിടുത്തെ ആശ്രയിച്ചു നിൽക്കുന്നത് കൊണ്ടും മാത്രമാണ്. പക്ഷേ, ആ ബന്ധങ്ങളെല്ലാം അസ്ഥിരങ്ങളാണ്. എപ്പോഴും നിലനിൽക്കുന്നതും യഥാർത്ഥത്തിലുള്ളതുമായ ബന്ധം ഈശ്വരനോടുള്ള ബന്ധം മാത്രമാണ്.



Read More in Organisation

Comments