Tuesday, Dec. 16, 2025 Thiruvananthapuram

മറുകും മലയും

banner

2 years, 7 months Ago | 301 Views

കുഴിയാന

കുഴിയാനകളിന്നും  നാലുകെട്ടിന്റെ  നടുമുറ്റത്ത്
കുഴിയില്ലാത്താനകളുണ്ടായിരുന്ന നിരവധി
ചെറുതിനെ  കാണ്മതു വലുതോർക്കുവാൻ നന്നത്രേ
ചെറുതിൽ നിന്നുയരാം വലുതിലേക്കെപ്പൊഴും

ഇവിടെയെങ്കിലും

വിൽക്കുവതെന്തിനു ലോട്ടറിട്ടിക്കറ്റുകൾ
ദേവാലയങ്ങൾ തൻ മുന്നിലനുദിനം
പൂർണ്ണേന്ദുപോൽ നിൽക്കുന്നുവോ ഹിരണ്മയ കലശം
പൂർണ്ണിമയിലലിയാതെ  പോകുന്നുവോ പ്രാർത്ഥനകൾ
ആളെക്കൊല്ലിയെന്നു പാക്കനാർ ചൊല്ലിയോരീ
പാഴ്ച്ചെല്ലമടയ്ക്കുക മനസ്സിനെ തുറക്കുക
ബോധിവൃക്ഷച്ചുവട്ടിലെങ്കിലും

യാത്ര


കുതിച്ചു പായുന്നു സമയമെന്നോർക്കവെ
കുസൃതിചോദ്യമൊന്നുയരുന്നു പിന്നെയും
ഏതുശകടത്തിലിവന്റെയീ യാത്ര -
യാരു നല്കുന്നിവനു വണ്ടിക്കൂലി

വിസ്മൃതി


അറിവിന്റെ അളവുകോലിതിനെന്തു നീള-
മെന്നത്ഭുതം കൂറുന്നു ചിലരെങ്കിലും
അളക്കുവാനാർക്കും പൊടിയേറ്റേകനായിരിയ്ക്കുന്നു മൂകം   



Read More in Organisation

Comments