Tuesday, Dec. 16, 2025 Thiruvananthapuram

പരിസ്ഥിതി ദിനം ആചരിച്ചു

banner

2 years, 4 months Ago | 279 Views

ഭാരത് സേവക് സമാജ് നേച്ചർ ക്ലബ്ബിന്റെ ആഭിമു ഖ്യത്തിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണം മുൻ ഫോറസ്റ്റ് പ്രിൻസിപ്പൽ  ചീഫ് കൺസർവേറ്റർ പി.എൻ. സി. നായർ ഉദ്ഘാ ടനം ചെയ്തു. ബി.എസ്.എസ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. 

ബി.എസ്.എസ് ഡയറക്ടർ ജനറൽ ജയ ശ്രീകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രൊഫസർ ഡോ.ആർ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. 

ചെറിയാൻ ഫിലിപ്പ് പോസ്റ്റർ അനാച്ഛാദനവും ബി.എസ്.എസ് അഗി സ്കൂൾ ചീഫ് മെന്ററും അഗ്രിക്കൾച്ചർ കോളേജ് മുൻ പ്രൊഫസറുമായ ഡോ. സി.കെ. പിതാംബരൻ, ബി.എസ്.എസ്. വൈസ് ചെയർമാൻ ബി.എസ് ഗോപകു മാർ എന്നിവർ പ്രഭാഷണവും നടത്തി. ബി.എസ്.എൻ അസിസ്റ്റന്റ് ഡയറക്ടർ ലീന മാത്യു കൃതജ്ഞത രേഖപ്പെടുത്തി. 



Read More in Organisation

Comments