Thursday, July 31, 2025 Thiruvananthapuram

നാട്ടറിവ്

banner

2 years, 7 months Ago | 283 Views

ബ്രഹ്മി 

ശാസ്ത്രീയനാമം: Bacopa monnieri

നെൽകൃഷിക്ക് സമാനമായ രീതിയിൽ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഔഷധസസ്യമാണ് ബ്രഹ്മി. ഓർമശക്തി വർധിപ്പിക്കുന്നതിനുള്ള ഔഷധങ്ങൾ തയാറാക്കുന്നതിന് ഇത് വൻതോതിൽ ഉപയോഗിച്ചുവരുന്നു. ശരീരത്തിനും ചർമത്തിനും മുടിക്കുമെല്ലാം ഇത് ഏറെ നല്ലതാണ്. സമൂലം ഔഷധയോഗ്യമാണ്.

ഔഷധ ഗുണങ്ങൾ:

തലച്ചോറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിന് നൂറ്റാണ്ടുകളായി ബ്രഹ്മി ഉപയോഗിച്ചുവരുന്നു.

ഗർഭസ്ഥശിശുവിന്റെ ആരോഗ്യ വികാസത്തിന് പ്രത്യേകിച്ചും തലച്ചോറിന്റെ വികാസത്തിന് ഇത് മെച്ചമായതിനാൽ ഗർഭിണികളായ സ്ത്രീകൾ ബ്രഹ്മി കഴിക്കുന്നതിന് ശുപാർശ ചെയ്യ പ്പെടുന്നു.

ആസ്തമ രോഗികൾക്ക് ഏറ്റവും ഫലപ്രദമായ ഔഷധങ്ങളിലൊന്നാണ് ബ്രഹ്മി.

മുറിവുകളെ അതിവേഗം സുഖപ്പെടുത്തുന്നതിനുള്ള കഴിവ് ബ്രഹ്മിക്കുണ്ട്.

ബ്രഹ്മി ഇലകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന ആന്റി ഹൈപ്പർ ഗ്ലൈസമിക് ഗുണങ്ങൾക്ക് പേരുകേട്ടതാണ്.

കേശസംരക്ഷണത്തിന് പ്രത്യേകിച്ച് അകാലനരയുടെ പ്രശ്നങ്ങളെ കുറയ്ക്കുന്നതിനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിഹാരമാർഗമായി ബ്രഹ്മി ഉപയോഗിച്ചുവരുന്നു

ഔഷധ പ്രയോഗങ്ങൾ:

ബ്രഹ്മി തണലിൽ വെച്ച് ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം പാലിലോ തേനിലോ പതിവായി കഴിക്കുന്നത് ഓർമക്കുറവിന് നല്ല മരുന്നാണ് • നവജാതശിശുക്കൾക്ക് മലബന്ധം മാറുവാൻ - ബ്രഹ്മിനീര് ശർക്കര ചേർത്ത് കൊടുക്കുന്നു.

ബ്രഹ്മിനീരും വെളിച്ചെണ്ണയും സമം ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണ തലമുടി വളരാൻ ഉത്തമമാണ് 

മഞ്ഞപ്പിത്തത്തിന് ഇതിന്റെ ഇല പിഴിഞ്ഞ നീരും പാലും ഇരട്ടിമധുരവും ചേർത്ത് കൊടുക്കാം

ക്ഷയരോഗികളുടെ ക്ഷീണം അകറ്റാൻ ബ്രഹ്മി അരച്ച് തിളപ്പിച്ചാറ്റിയ പാലിൽ ചേർത്ത് കുടിക്കുന്നത് നല്ലതാണ്.

സ്ത്രീകളുടെ ആർത്തവദോഷങ്ങൾ മാറ്റുന്നതിന് ബ്രഹ്മി നീരിൽ കൽക്കണ്ടമോ പഞ്ചസാരയോ ചേർത്ത് കഴിക്കുക. 

എള്ള് 

ശാസ്ത്രീയനാമം: Sesamum indicum

പോഷകങ്ങളുടെ കലവറയാണ് എള്ള്. ഇതിൽ കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കറുത്ത എള്ളും വെളുത്ത എള്ളുമുണ്ട്. ഇതിൽ കറുത്ത എള്ളാണ് ആരോഗ്യകരമായി മുൻപന്തിയിൽ നിൽക്കുന്നത്. ദിവസവും രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് വളരെ ഗുണകരമാണ്.

ഔഷധ ഗുണങ്ങൾ:

ഓർമശക്തി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് എള്ള്.

പ്രമേഹരോഗികൾ ദിവസവും അല്പം എള്ള് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണം ചെയ്യും.

കുട്ടികൾക്ക് ദിവസവും ഏള്ള് കൊടുക്കുന്നത്. രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

എള്ളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റും.

സ്ത്രീകൾക്ക് ഏറെ ആരോഗ്യകരമാണ് എള്ള്. സ്ത്രീജന്യമായ പലവിധ പ്രശ്നങ്ങൾക്കും ഇത് പരിഹാരമാണ്.

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ എള്ള് നല്ലതാണ്.

കാത്സ്യവും സിങ്കുമെല്ലാം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ എല്ലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ഔഷധ പ്രയോഗങ്ങൾ :

എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂൺ കഴിച്ചാൽ സ്ത്രീകളുടെ ആർത്തവസമയത്തെ വയറുവേദന ഇല്ലാതാകും.

ദിവസവും ഒരു ടേബിൾ സ്പൂൺ എള്ള് കുതിർത്തോ മുളപ്പിച്ചോ കഴിക്കുന്നത് അനീമിയ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ്.

എള്ളെണ്ണ മറ്റ് മരുന്നുകൾ കൂട്ടിച്ചേർത്ത് വിധി പ്രകാരം കാച്ചിയാൽ വാതവും കഫം മൂലമുള്ള രോഗങ്ങളെയും ശമിപ്പിക്കും.



Read More in Organisation

Comments