ബുക്കര്‍ സമ്മാനം ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന് ഡാമണ് ഗാല്‍ഗട്ടിന്
4 years, 4 months Ago | 478 Views
2021ലെ ബുക്കര്‍ സമ്മാനം ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനായ ഡാമണ് ഗാല്‍ഗട്ട് സ്വന്തമാക്കി. ദി പ്രോമിസ് എന്ന നോവലിനാണ് ഗാല്‍ഗട്ടിന് ബുക്കര്‍ സമ്മാനം ലഭിച്ചത്. 2003ലും 2010ലും പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പുരസ്കാരം ആ രണ്ട് തവണയും ലഭിച്ചിരുന്നില്ല.
ഏഴു വര്‍ഷത്തിനു ശേഷമുള്ള ഗാല്‍ഗട്ടിന്റെ ആദ്യ നോവലാണ് ദി പ്രോമിസ്. 1948-നും 90-കളുടെ തുടക്കത്തിനും ഇടയില്‍ നിലനിന്നിരുന്ന വര്ണ്ണവിവേചനത്തില് നിന്ന് ഇന്നത്തെ ദക്ഷിണാഫ്രിക്കയിലേക്കുള്ള പരിവര്‍ത്തനം നടക്കുന്ന കാലത്തെ അടയാളപ്പെടുത്തുന്നതാണ് പുസ്തകം.
ഈ ബഹുമതിക്ക് താന്‍ വിനയത്തോടെ അഗാധമായ നന്ദി അറിയിക്കുന്നതായി ഗാല്ഗുട്ട് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. ഇവിടെയെത്താന്‍ എത്താന്‍ തനിക്ക് വളരെയധികം സമയമെടുത്തുവെന്നും ഗാല്‍ഗട്ട് കൂട്ടിച്ചേര്‍ത്തു. 2021 ആഫ്രിക്കന്‍ എഴുത്തിന് മികച്ച വര്‍ഷമായിരുന്നുവെന്ന് ഗാല്‍ഗട്ട് പറഞ്ഞു. . ഒക്ടോബറില്‍, ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍റസാഖ് ഗുര്‍നയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിരുന്നു.
അനുക് അരുദ്പ്രഗാസത്തിന്റെ എ പാസേജ് നോര്‍ത്ത്, നദിഫ മുഹമ്മദിന്റെ ദ ഫോര്‍ച്യൂണ്‍ മെന്‍, പട്രീഷ്യ ലോക്ക്വുഡിന്റെ നോ വണ്‍ ഈസ് ടോക്കിംഗ് എബൗട്ട് ദിസ്, മാഗി ഷിപ്പ്സ്റ്റെഡിന്റെ ഗ്രേറ്റ് സര്‍ക്കിള്‍, റിച്ചാര്‍ഡ് പവേഴ്സിന്റെ ബിവില്‍ഡര്‍മെന്റ് എന്നിവയാണ് ഈ വര്‍ഷം ബുക്കര്‍ സമ്മാനത്തിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട മറ്റ് അഞ്ച് കൃതികള്‍.
Read More in World
Related Stories
സൗത്ത് ഏഷ്യയിലെ ഏറ്റവും വിലപിടിപ്പുള്ള പുരസ്കാര ജേതാവായി ജയസൂര്യ
4 years, 2 months Ago
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇന്‍ഫിനിറ്റി പൂളുമായി ദുബായ്.
4 years, 10 months Ago
ക്ലിക്ക് ആന്‍ഡ് ഓര്‍ഡര്‍: ഓര്‍ഡര്‍ ചെയ്തത് ആപ്പിള്‍; കിട്ടിയത് ഐഫോണ്‍ എസ്ഇ
4 years, 11 months Ago
ജയിംസ് വെബ് മിഴിതുറന്നു, പ്രപഞ്ച രഹസ്യങ്ങളിലേക്ക്; ചിത്രങ്ങൾ പുറത്ത്
3 years, 8 months Ago
Comments