കേരള ഒളിംപിക് ഗെയിംസ് മേയ് 1 മുതൽ; മുഖ്യവേദി തിരുവനന്തപുരം.

3 years, 4 months Ago | 291 Views
കോവിഡ് വ്യാപന സാഹചര്യത്തിൽ മാറ്റിവച്ച കേരള ഒളിംപിക് ഗെയിംസ് മേയ് 1 മുതൽ 10 വരെ നടത്താൻ കേരള ഒളിംപിക് അസോസിയേഷൻ തീരുമാനിച്ചു. മുഖ്യവേദി തിരുവനന്തപുരമാണെങ്കിലും ഹോക്കി കൊല്ലത്തും ഫുട്ബോൾ എറണാകുളത്തും വോളിബോൾ കോഴിക്കോട്ടുമാകും സംഘടിപ്പിക്കുകയെന്ന് സംസ്ഥാന പ്രസിഡന്റ് വി.സുനിൽ കുമാറും സെക്രട്ടറി ജനറൽ എസ്.രാജീവും അറിയിച്ചു. 24 ഇനങ്ങളിലാണു മത്സരം. ജില്ലാ മത്സരങ്ങൾ പൂർത്തിയായി.
മേളയുടെ ഭാഗമായി ഒളിംപിക് എക്സ്പോ ഏപ്രിൽ 29ന് കനകക്കുന്നിൽ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. കേരള ഒളിംപിക് ഗെയിംസ് രക്ഷാധികാരി കൂടിയായ നടൻ മോഹൻലാൽ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ടോക്കിയോ ഒളിംപിക്സിലെ മെഡൽ ജേതാക്കളെ ആദരിക്കും. സ്പോർട്സ് ഫോട്ടോ വണ്ടി പര്യടനം ഏപ്രിൽ 16ന് പി.ടി.ഉഷയുടെ നാടായ പയ്യോളിയിൽ നിന്ന് ആരംഭിച്ച് 28 ന് തിരുവനന്തപുരത്തു സമാപിക്കും.
Read More in Sports
Related Stories
ടീം ഇന്ത്യയ്ക്ക് റെക്കോഡ്; ട്വന്റി 20 വിജയങ്ങളില്‍ സെഞ്ചുറി
3 years, 3 months Ago
2022 ഐ.പി.എല്‍ ഏപ്രില്‍ രണ്ടിന്
3 years, 6 months Ago
T20 World Cup - ഇന്ത്യക്ക് ആദ്യ എതിരാളി പാകിസ്ഥാന്
3 years, 8 months Ago
ഹോക്കിയില്‍ ചരിത്രനേട്ടം സ്വന്തമാക്കി വന്ദന കതാരിയ
3 years, 10 months Ago
ഇന്ത്യൻ ഫുട്ബോളിലെ ഉരുക്കുമനുഷ്യൻ
3 years, 7 months Ago
ടെന്നിസ് താരം സാനിയ മിർസ വിരമിക്കുന്നു;
3 years, 4 months Ago
Comments