Friday, April 18, 2025 Thiruvananthapuram

വീട്ടിൽ തയാറാക്കാം നെല്ലിക്ക ടോണിക്

banner

1 year, 11 months Ago | 165 Views

നെല്ലിക്ക നന്നായി കഴുവി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ട് തുടച്ചെടുത്ത്‌ ഭരണിയിൽ നിറയ്ക്കുക. അതിലേക്ക് ശുദ്ധമായ തേൻ നെല്ലിക്ക മൂടിക്കിടക്കത്തക്കവിധം ഒഴിക്കുക. ഭരണി വായു കടക്കാത്ത വിധം മൂടിക്കെട്ടി മാസങ്ങളോളം സൂക്ഷിക്കുന്നു. അപ്പോഴേക്കും നെല്ലിക്കയുടെ സത്ത് തേനുമായി ചേർന്ന്‌ നല്ല ലായനി രൂപത്തിൽ ആയിക്കഴിഞ്ഞിരിക്കും.  ദിവസവും ഇതുകഴിച്ചാൽ രോഗപ്രതിരോധ ശക്തി മെച്ചപ്പെടും. ആന്റി ഓക്സിഡന്റുകളുടെ ഉറവിടങ്ങളായ തേനും നെല്ലിക്കയും ഒന്നുചേർന്നാൽ പിന്നത്തെ കഥ പറയണോ. നെല്ലിക്ക നീരും തേനും ചേർത്ത്‌ കഴിച്ചാൽ കാഴ്ചശക്തി നിലനിർത്താം. ശരീരവും മനസും തെളിയും. ആരോഗ്യജീവിതം ഉറപ്പാക്കാം.

 



Read More in Organisation

Comments