Friday, Aug. 1, 2025 Thiruvananthapuram

ആദ്യ 'ഭാരത് ​ഗൗരവ്' ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു; കഥകളി, പുലികളി വീഡിയോ പങ്കുവെച്ച് കേന്ദ്രമന്ത്രി

banner

3 years, 1 month Ago | 297 Views

ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള 'ഭാരത് ​ഗൗരവ്' സ്കീമിൽ പെട്ട ആദ്യ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. കോയമ്പത്തൂരിൽ നിന്ന് മഹാരാഷ്ട്രയിലെ സായി നഗർ ശിർദിവരെയാണ് ട്രെയിനിന്റെ ആദ്യ സർവീസ്.

ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളേയും ഇന്ത്യയിലെ ജനങ്ങൾക്ക് മുമ്പിലും ലോകത്തിന് മുമ്പിലും കാണിച്ചു കൊടുക്കുക എന്നതാണ് 'ഭാരത് ​ഗൗരവ്' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

ട്രെയിനിന്റെ ആദ്യ യാത്രയുടെ വീഡിയോ കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു. കഥകളി, പുലികളി എന്നിവകൊണ്ട് ആരംഭിക്കുന്ന വീഡിയോയിൽ ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നത് കാണാം. ആദ്യത്തെ യാത്രയിൽ 1100 യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

സംരംഭകർക്കുള്ള അവസരമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി വീഡിയോ പങ്കുവെച്ചു കൊണ്ട് ട്വീറ്റ് ചെയ്തത്. ട്രെയിൻ യാത്ര, താമസസൗകര്യം, കാഴ്ചകൾ കാണാനുള്ള അവസരം, ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കൽ, യാത്രാ ഗൈഡ് തുടങ്ങിയ സൗകര്യങ്ങളാണ് ഭാരത് ​ഗൗരവ് സ്കീമിൽ ഒരുക്കുന്നത്.



Read More in India

Comments