നാട്ടറിവ് (വീട്ടുവളപ്പിലെ ഔഷധസസ്യം )
.jpg)
3 years, 7 months Ago | 446 Views
ജാതിക്ക
നമുക്ക് പരിചിതമായ ഒരു ഫലമാണ് ജാതിക്ക. ഇത് നല്ല ഔഷധവുമാണ്.ജാതിക്ക പരിപ്പ് 30 ഗ്രാം നന്നായി ഉണക്കിപ്പൊടിച്ചു അരലിറ്റർ വേപ്പെണ്ണ,അരലിറ്റർ എള്ളെണ്ണ , അരലിറ്റർ ഒലിവെണ്ണ എന്നിവയിൽ ചാലിച്ച്, ചെറുചൂടോടെ സന്ധികളിൽ വാതനീര് ഉള്ളിടത്തു തേച്ചാൽ ഗുണം ലഭിക്കും. ആമവാതത്തിന്റെ വേദന ശമിക്കാനും ഇതേ പ്രയോഗം നല്ലതാണ്. ജാതിക്കാപരിപ്പ് 30 ഗ്രാം, വയമ്പ് 15 ഗ്രാം, അയമോദകം 15 ഗ്രാം, ഇന്തുപ്പ് 5 ഗ്രാം, ഗ്രാമ്പു 30 ഗ്രാം,ആര്യവേപ്പില , 100 ഗ്രാം, എന്നിവ ഉണക്കിപ്പൊടിച്ച് പല്ലു തേച്ചാൽ മോണപ്പഴുപ്പ്, പല്ലുവേദന എന്നിവ മാറും. ഇളകിയ പല്ല് ഉറയ്ക്കും . കേട്ട് പല്ലുകൾ കൂടുതൽ കേടാകാതെ സംരക്ഷിക്കാനും നല്ലതാണ്.
20 ഗ്രാം ജാതിപ്പരിപ്പ്, 50 മില്ലി തേനിൽ അരച്ച്, ദിവസം രണ്ടു നേരം കഴിച്ചാൽ എല്ലാത്തരം വയറുവേദനക്കും വയറിളക്കത്തിനും ശമനം ലഭിക്കും. കുട്ടികൾക്ക് ഇതിന്റെ മൂന്നിലൊന്നേ നൽകാവൂ. മൃഗങ്ങളിലെ വയറിളക്കത്തിനും ഇത് നല്ലതാണ്. അളവ് മൂന്നിരട്ടിയാക്കി വേണം നൽകാൻ.
നെഞ്ചിൽ കഫം കെട്ടി, ഒച്ചയടഞ്ഞുപോകുന്ന അവസ്ഥയിൽ ജാതിക്ക,ജാതിപത്രി ,ഗ്രാമ്പു, ചുക്ക്, കുരുമുളക്, തിപ്പലി, അരത്ത, മുത്തങ്ങാക്കിഴങ്ങ്, പുഷ്കരമുഖം, കരിഞ്ചീരകം, ഏലക്ക,അക്കിക്കറുക , ആശാളി എന്നിവ സമം എടുത്ത് പൊടിച്ച് കരിക്കിൻ വെള്ളത്തിൽ പുഴുങ്ങി അരച്ച്, തേനും ഒപ്പം ബ്രാണ്ടി അല്ലെങ്കിൽ റം ചേർത്ത് നെഞ്ചിലും കഴുത്തിലും പുറത്തും തേച്ചാൽ കഫക്കെട്ട് പെട്ടെന്ന് ഭേദമാകും. ഒരു സുഗന്ധ വ്യജ്ഞനം കൂടിയാണ് ജാതിക്ക.
തൊട്ടാവാടി
തൊട്ടാവാടിയുടെ നീര് പല രോഗങ്ങളെയും ഭേദമാക്കാൻ ശേഷിയുള്ളതാണ്. അലർജി മുതൽ കാൻസർവരെയുള്ള ചികിത്സയിൽ ഇവ ഉപയോഗിക്കുന്നു. സന്ധിവേദനക്ക് തൊട്ടാവാടി ഇടിച്ചു പിഴിഞ്ഞ നീര് തേൻ ചേർത്ത് രാവിലെയും വൈകുന്നേരവും കഴിച്ചാൽ വേദനയ്ക്ക് ശമനം കിട്ടും.
വിഷാംശം അകറ്റാനും ഇഴജന്തുക്കൾ പ്രാണികൾ എന്നിവ ശരീരത്തിലുണ്ടാക്കുന്ന അലർജി മാറ്റാനും തൊട്ടാവാടി ഒരു ഔഷധമായി ഉപയോഗിക്കുന്നു. പ്രമേഹമുള്ളവർ ഇതിന്റെ ജ്യൂസ് രാവിലെയും വൈകിട്ടും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ബി.പി.,ഹൈപ്പർ ടെൻഷൻ എന്നിവ മാറ്റാനും സഹായിക്കുന്നു.
അഞ്ച് മില്ലി തൊട്ടാവാടി നീരും പത്ത് മില്ലി കരിക്കിൻ വെള്ളവും ചേർത്ത് ദിവസവും കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.
Read More in Organisation
Related Stories
കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിട പറഞ്ഞിട്ട് 44 വർഷം
3 years, 5 months Ago
അഹിംസ
11 months Ago
മാർച്ച് മാസത്തിലെ പ്രധാന ദിവസങ്ങൾ
3 years Ago
ലീഡർ ലീഡർ മാത്രം
2 years, 8 months Ago
ബി.എസ്.എസ് സംസ്കാര ഭാരതം കാവ്യസദസ്സ് - ഡോ. കവടിയാർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു
1 year, 8 months Ago
എല്ലിന്റെ ബലത്തിന് ചെറുമീനുകൾ
3 years, 3 months Ago
Comments