Wednesday, Dec. 31, 2025 Thiruvananthapuram

ടെന്നിസ് താരം സാനിയ മിർസ വിരമിക്കുന്നു;

banner

3 years, 11 months Ago | 564 Views

ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ ടെന്നിസ് താരമായ സാനിയ മിർസ വിരമിക്കാനൊരുങ്ങുന്നു. സാനിയ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ വിഭാഗം ഡബിൾസിന്റെ ആദ്യ റൗണ്ടിൽത്തന്നെ തോറ്റു പുറത്തായതിനു പിന്നാലെയാണ് ഇത് തന്റെ അവസാന സീസണായിരിക്കുമെന്ന് സാനിയ സ്ഥിരീകരിച്ചത്. ഓസ്ട്രേലിയൻ ഓപ്പണിൽ ഇനി മിക്സഡ് ഡബിൾസിൽ രാജീവ് റാമിനൊപ്പം സാനിയ മത്സരിക്കുന്നുണ്ട്.

‘ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാൻ തീരുമാനിച്ചുകഴിഞ്ഞു. ആഴ്ചതോറും പ്രകടനം വിലയിരുത്തി മുന്നോട്ടു പോകാനാണ് ശ്രമം. ഈ സീസൺ മുഴുവൻ കളിക്കാനാകുമോ എന്ന് എനിക്ക് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹം’ – മത്സരശേഷം സാനിയ വ്യക്തമാക്കി. ഇത് സാനിയയുടെ അവസാന സീസണായിരിക്കുമെന്ന് പിതാവ് ഇമ്രാൻ മിർസ ‘ഇഎസ്പിഎന്നി’നോട് സ്ഥിരീകരിച്ചു. വനിതാ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയാണ് മുപ്പത്തഞ്ചുകാരിയായ സാനിയ. ഗ്രാൻസ്ലാം കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ് സാനിയ. ഗ്രാൻസ്ലാം ടൂർണമെന്റുകൾക്കു പുറമേ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും കിരീടം ചൂടിയിട്ടുണ്ട്. 

മാർട്ടിന ഹിൻജിസിനൊപ്പം 2016ൽ ഓസ്ട്രേലിയൻ ഓപ്പണിലാണ് ഏറ്റവുമൊടുവിൽ ഗ്രാൻസ്ലാം കിരീടം ചൂടിയത്.



Read More in Sports

Comments