രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഓറഞ്ച്
4 years, 6 months Ago | 487 Views
ഓറഞ്ചിന് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കാനുമുള്ള കഴിവുണ്ടെന്ന് ഗവേഷകരുടെ കണ്ടെത്തല്‍.
ദിവസം രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിയ്ക്കുന്നത് മധ്യവയസ്ക്കരായ ആളുകളിലെ അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍.
➤ ഒരു മാസം തുടര്‍ച്ചയായി ദിനംപ്രതി അരലിറ്റര്‍ ഓറഞ്ച് ജ്യൂസ് കഴിച്ച മധ്യവയസ്ക്കരിൽ രക്തസമ്മര്‍ദ്ദത്തില്‍ വലിയ വ്യത്യാസമാണത്രേ ഗവേഷകര്‍ക്ക് കാണാന്‍ സാധിച്ചത്.
➤ പലരിലും ഹൃദയസംബന്ധമായ പലപ്രശ്നങ്ങളും രൂക്ഷമാക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകത്തെമ്പാടുമുള്ള ആളുകളില്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ്.
➤ പഠനവിധേയരാക്കിയ വ്യക്തികളിലെല്ലാം ഓറഞ്ച് ജ്യൂസ് രക്തസമ്മര്‍ദ്ദം കുറയ്ക്കാനായി നല്കുന്ന മരുന്നിന്റെ അതേ പ്രവര്‍ത്തനം തന്നെയാണ് നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
➤ രക്തസമ്മര്‍ദ്ദം കുറയ്ക്കാനായി മരുന്നു കഴിയ്ക്കുന്നവരില്‍ പകരം ഓറഞ്ച് ജ്യൂസ് സ്ഥിരമായി നല്‍കിയപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്.
Read More in Health
Related Stories
നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കി ആരോഗ്യമന്ത്രാലയം
2 years, 2 months Ago
കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ
4 years, 7 months Ago
പുതിയ കോവിഡ് വകഭേദം; പരക്കേ ആശങ്ക
4 years, 8 months Ago
നെല്ലിക്ക
5 years, 3 months Ago
Comments