Friday, April 4, 2025 Thiruvananthapuram

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു.

banner

8 months, 4 weeks Ago | 57 Views

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിട്ടാണ് ഗൗതം ഗംഭീര്‍ നിയമിതനായത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കടിഞ്ഞാണ്‍ ഇനി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ കൈകളിലേക്ക്. ടീമിന്റെ മുഖ്യ കോച്ചായി ഗംഭീറിനെ നിയമിച്ചതായി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യയെ ടി20 ലോകകപ്പ് വിജയത്തിലേക്കു നയിച്ചതിനു ശേഷം പടിയിറങ്ങിയ രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായാണ് ഗംഭീര്‍ എത്തിയിരിക്കുന്നത്. 2027ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെയുള്ള മൂന്നു വര്‍ഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവച്ചിരിക്കുന്നത്. 2027 ഡിസംബറിലാണ് ഗംഭീറിന്റെ കാലാവധി അവസാനിക്കുക.

2027 ഏകദിന ലോകകപ്പിലും ഗംഭീര്‍ പരിശീലക സ്ഥാനത്ത് തുടരും. നിലവിലെ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡ്  ടി20 ലോകകപ്പോടെ സ്ഥാനമൊഴിഞ്ഞിരുന്നു.  കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പോടെ പരിശീലക സ്ഥാനത്ത് കാലാവധി കഴിഞ്ഞെങ്കിലും ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ നിര്‍ബന്ധത്തിലാണ് ദ്രാവിഡ് ടി20 ലോകകപ്പ് വരെ പരിശീലകനായി തുടര്‍ന്നത്. ലോകകപ്പ് കിരീടത്തോടെ വിടവാങ്ങാന്‍ ഇത് ദ്രാവിഡിന് അവസരമൊരുക്കുകയും ചെയ്തു.
 
ഈ മാസം അവസാനം ശ്രീലങ്കക്കെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പരയാണ് ഗംഭീറിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. പരമ്പരയിലാണ് ഗംഭീര്‍ ഔദ്യോഗികമായി പരിശീലക ചുമതല ഏറ്റെടുക്കുക.  ഗംഭീറിന്റെ നേതൃത്വത്തിൽ കൊൽക്കത്ത ഐപിഎൽ കിരീടം നേടിയതാണ് ഗംഭീറിനെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാൻ നിര്‍ണായകമായത്.  ഇന്ത്യക്കായി 58 ടെസ്റ്റിലും 147 ഏകദിനത്തിലും 37 ടി 20 മത്സരങ്ങളിലും കളിച്ച ഗംഭീര്‍, 2007 ട്വന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് ഫൈനലുകളിൽ ടോപ് സ്കോററായിരുന്നു.



Read More in Sports

Comments