നിരാലംബരായ സ്ത്രീകള്‍ക്കായി 'നിര്‍ഭയ' ഒരുങ്ങുന്നു
4 years, 2 months Ago | 435 Views
നിരാലംബരായ സ്ത്രീകള്‍ക്കായി 'നിര്‍ഭയ' ഒരുങ്ങുന്നു. സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്ന സ്ത്രീകളുടെ സമഗ്രമായ പുനരധിവാസം ലക്ഷ്യമാക്കിയുള്ള 'നിര്‍ഭയ സെന്റര്‍ ഫോര്‍ വിമന്‍ ഇന്‍ ഡിസ്ട്രെസ്' കോതമംഗലത്ത് നിര്‍മാണം ആരംഭിച്ചു. നിര്‍ഭയ ഫൗണ്ടേഷന് കീഴിലെ ആദ്യ സംരംഭമാണ് വിമന്‍ ഇന്‍ ഡിസ്ട്രെസ്. കോതമംഗലം നെല്ലിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന പീസ് വാലി ഫൗണ്ടേഷനാണ് ആവശ്യമായ സ്ഥലം നല്‍കിയത്.
നിര്‍ഭയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പീസ് വാലി പിന്തുണ നല്‍കും. ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെട്ടവര്‍, വിധവകള്‍, ശാരീരിക-മാനസിക പീഡനങ്ങളെ അതിജീവിച്ചവര്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ളവര്‍ക്ക് നിര്‍ഭയ ആശ്വാസമാകും. ഇതിനായി സ്ത്രീകളുടെ വസ്ത്ര നിര്‍മാണ യൂണിറ്റ് ഉള്‍പ്പെടെ ഈ കേന്ദ്രത്തില്‍ സജ്ജമാക്കും. പ്രവാസിയായ പി.ബി. സമീറാണ് കെട്ടിട നിര്‍മാണം സ്പോണ്സര് ചെയ്യുന്നത്.
Read More in Kerala
Related Stories
കേരള പുരസ്കാരങ്ങള്‍ക്ക് അപേക്ഷിക്കാം
3 years, 5 months Ago
ആയിരത്തോളം സാധനങ്ങള്‍ക്ക് വില കുറയും: നാളെ മുതല്‍ പ്രളയ സെസ് ഇല്ല
4 years, 4 months Ago
ജില്ലാ പോലീസിൽ പെഡൽ പോലീസ് സംവിധാനം
4 years, 8 months Ago
സര്‍ക്കാര്‍ ഓഫീസില്‍ ഇനി കടലാസ് രശീതിയില്ല; പണമടച്ച വിവരങ്ങള്‍ മൊബൈലില്‍ കിട്ടും
3 years, 6 months Ago
Comments