Friday, April 18, 2025 Thiruvananthapuram

vax-ഓക്സ്ഫഡ് നിഘണ്ടുവിന്റെ ഇക്കൊല്ലത്തെ വാക്ക്

banner

3 years, 5 months Ago | 470 Views

ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടു(ഒ.ഇ.ഡി.)വിന്റെ ഇക്കൊല്ലത്തെ വാക്കായി കോവിഡ് കാലത്ത് വ്യാപകമായി ഉപയോഗിച്ച ‘വാക്സ്’ (vax) തിരഞ്ഞെടുത്തു. വാക്സ് എന്നാൽ, വാക്സിൻ/വാക്സിനേഷൻ എന്നാണ് നിഘണ്ടുവിലെ അർഥം. ഈ വാക്കിന്റെ ഉപയോഗം 2021-ൽ വളരെക്കൂടി. 1980-കളിൽ ഉരുത്തിരിഞ്ഞ വാക്കാണിതെങ്കിലും ഇക്കാലമത്രയും അധികമാരും ഉപയോഗിച്ചുകണ്ടിരുന്നില്ല. ഏറ്റവും ശ്രദ്ധേയമായ സ്വാധീനമുണ്ടാക്കിയതിനാലാണ് വാക്സ് തിരഞ്ഞെടുത്തതെന്ന് ഒ.ഇ.ഡി. സീനിയർ എഡിറ്റർ ഫിയോന മക്ഫെർസൺ പറഞ്ഞു.

 

വാക്സീ (vaxxie), ഡബിൾ വാക്സ്ഡ് (double-vaxxed), ആന്റി വാക്സർ (anti-vaxxer) തുടങ്ങിയ വാക്കുകളും ഇതിനോടു ചേർന്ന് ഉപയോഗിക്കപ്പെട്ടു. വാക്സി എന്നാൽ, വാക്സിനേഷനിടയിൽ ഒരാൾ എടുക്കുന്ന ഫോട്ടോഗ്രാഫ്. ആന്റി വാക്സർ എന്നാൽ, വാക്സിനേഷനെ എതിർക്കുന്നയാൾ എന്നും. മഹാമാരി എന്നർഥംവരുന്ന പാൻഡമിക് എന്ന വാക്കിന്റെ ഉപയോഗം ഇക്കൊല്ലം 57,000 ശതമാനം വർധിച്ചെന്നും നിഘണ്ടുകർത്താക്കൾ കണ്ടെത്തി."



Read More in World

Comments