പ്രവാസി തണൽ പദ്ധതിയ്ക്ക് അപേക്ഷിക്കാം
5 years Ago | 564 Views
കൊവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും, കൊവിഡ് ബാധിച്ചു മരണമടഞ്ഞ മുൻപ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും നോർക്കാ- റൂട്ട്സ് മുഖാന്തരം 25000 രൂപ ഒറ്റതവണ ധനസഹായം നൽകുന്നു.
അപേക്ഷ നൽകുന്നതിലേയ്ക്കായി www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വരുമാന പരിധി ബാധകമല്ല. മരണമടഞ്ഞ രക്ഷകർത്താവിന്റെ പാസ്പോർട്ട് പേജിന്റെ പകർപ്പ്, മരണ സർട്ടിഫിക്കറ്റ്, കൊവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്/കൊവിഡ് പോസിറ്റീവായ സർട്ടിഫിക്കറ്റ്/ കൊവിഡ് പോസിറ്റീവായ ലാബ് റിപ്പോർട്ട് , പ്രവാസിയുടെ വിസയുടെ പകർപ്പ്, 18 വയസ്സിനു മുകളിലുളള അപേക്ഷകർ അവിവാഹിതയാണെന്നു തെളിയിക്കുന്ന വില്ലേജാഫീസിൽ നിന്നുളള സർട്ടിഫിക്കറ്റ്, അപേക്ഷകയുടെ ആധാർ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷകർത്താവിന്റെയോ ആക്ടീവായ സേവിംങ്സ് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ ഓൺലൈൻ മുഖാന്തരം മാത്രമേ സ്വീകരിക്കുകയുള്ളൂ. കുടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന നമ്പരിൽ ബന്ധപ്പെടുക.
Read More in Opportunities
Related Stories
കൊൽക്കത്ത ഷിപ്പ് റിപ്പയർ യൂണിറ്റിൽ ടെക്നിക്കൽ അസിസ്റ്റൻറ്
5 years, 3 months Ago
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം
4 years, 6 months Ago
ബി.എസ്.എഫില്‍ 269 കായികതാരങ്ങള്‍ക്ക് അവസരം
5 years Ago
തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു
4 years, 10 months Ago
കേരള ഹൈക്കോടതിയിൽ 55 അസിസ്റ്റന്റ്
5 years, 1 month Ago
ഡിജിറ്റൽ സർവകലാശാലയിൽ അവസരം
5 years, 4 months Ago
C-DIT: 18 ഒഴിവ്
5 years, 2 months Ago
Comments