Wednesday, April 16, 2025 Thiruvananthapuram

യാത്രക്കാര്‍ പറയുന്നിടത്ത് കെഎസ്‌ആര്‍ടിസി നിര്‍ത്തും; കേരളത്തില്‍ പുതിയ ഉത്തരവ്

banner

3 years, 2 months Ago | 305 Views

കെ.എസ്.ആര്‍.ടി.സി യാത്രക്കാരെ പരിഗണിച്ച്‌ പുതിയ ഉത്തരവ് ഇറക്കി. രാത്രി കാല സമയത്ത് യാത്രക്കാര്‍ പറയുന്ന സ്ഥലത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിര്‍ത്തണം.
കൃത്യമായ ബസ്റ്റോപ്പിലല്ല ബസുകള്‍ നിര്‍ത്തുക പകരം രാത്രിയില്‍ യാത്രക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ബസ് നിര്‍ത്തണം. ഇതു സംബന്ധിക്കുന്ന ഉത്തരവ് കെ എസ് ആര്‍ ടി സി എം.ഡി പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, മിന്നല്‍ സര്‍വീസുകള്‍ക്ക് ഉത്തരവ് ബാധകം ആയിരിക്കില്ല. രാത്രി 8 മണി മുതല്‍ രാവിലെ 6 മണി വരെയാണ് യാത്രക്കാരുടെ ആവശ്യാനുസരണം ബസ്സുകള്‍ നിര്‍ത്തേണ്ടത്. ഈ സമയ ക്രമവും ഉത്തരവില്‍ കൃത്യമായി നിര്‍ദേശിക്കുന്നുണ്ട്. സ്ത്രീകളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും ആവശ്യങ്ങള്‍ക്ക് പ്രധാന പരിഗണന നല്‍കണം എന്ന് അധികൃതര്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.



Read More in Kerala

Comments