പി.കെ. രാധാമണിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷാ പുരസ്കാരം
2 years, 6 months Ago | 350 Views
2023 -ലെ കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'അമൃതാപ്രീതം; അക്ഷരങ്ങളുടെ നിഴലില്‍' എന്ന പുസ്തകത്തിനാണ് മലയാളത്തില്‍ നിന്നുള്ള പുരസ്കാരം. പി.കെ. രാധാമണിയാണ് പരിഭാഷക.
മലയാളം കഥകള്‍ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയതിന് കെ.കെ. ഗംഗാധരനും പുരസ്കാരമുണ്ട്. അമ്പതിനായിരം രൂപയും ഫലകവുമടങ്ങിയ പുരസ്കാരം ഈ വര്‍ഷാവസാനം നടത്തുന്ന പ്രത്യേക ചടങ്ങില്‍വെച്ച് ജേതാക്കൾക്ക് സമ്മാനിക്കും.
ഓരോ ഭാഷാവിഭാഗങ്ങളില്‍ നിന്നും മൂന്ന് അംഗങ്ങള്‍ വീതമുള്ള സെലക്ഷന് കമ്മിറ്റികള്‍ നല്കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരത്തിന് അര്‍ഹമായ പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്. ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, പ്രൊഫ. കെ. വനജ, ഡോ. എം. വിജയന് പിള്ള എന്നിവരാണ് മലയാളവിഭാഗത്തിലെ ജൂറി അംഗങ്ങള്‍.
Read More in Kerala
Related Stories
കുട്ടികളോടുള്ള ലൈംഗികാതിക്രമം തടയാന്‍ മാര്‍ഗരേഖയുമായി വനിത ശിശുവികസന വകുപ്പ്
4 years, 3 months Ago
കുടിവെള്ള കണക്ഷന് ഓണ്‍ലൈന്‍ സംവിധാനം; മീറ്റര്‍ റീഡിങ് സ്വയമെടുക്കാം
4 years, 11 months Ago
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിതിൻ ജംദാർ നിയമിതനായി.
2 years, 2 months Ago
രണ്ട് ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് പുരസ്കാരങ്ങള്‍ നേടി സംസ്ഥാനം
4 years, 10 months Ago
കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് ധനസഹായം, സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി
5 years, 3 months Ago
അനധികൃത ഭക്ഷണശാലകൾക്കെതിരെ പരിശോധന കർശനമാക്കി
4 years, 3 months Ago
സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണിൽ
4 years, 7 months Ago
Comments