Thursday, July 31, 2025 Thiruvananthapuram

മറുകും മലയും

banner

3 years, 5 months Ago | 340 Views

ഞാൻ 

പേരാലിൽ തത്ത്വമുണ്ട് 

പേരക്കുട്ടിയിൽ സ്നേഹമുണ്ട് 

പെരിയാറിനു തണുപ്പുണ്ട് 

എന്നിലോ?

ചോരുന്ന ശംഖ് 

ഗംഗേ  ച യമുനേ ചൈവ 

ഗോദാവരി സരസ്വതീ.....

സപ്ത നദികളേയും

ശംഖിലേക്കാവാഹിച്ചു

പക്ഷേ അവർ വരുന്നില്ലല്ലോ

ശംഖ് ചോരുന്നുവെന്ന്

അവർ മനസ്സിലാക്കിയിരിക്കും

സമ്മാനം

ഒന്നാം സമ്മാനം പത്തുകോടി

രണ്ടാം സമ്മാനം അഞ്ചുകോടി

അവസാന സമ്മാനം....

കാര്യം

വീടല്ല കാര്യം

വീട്ടുകാരാണ്

മൊഴിയല്ല കാര്യം

മനമാണ്

 

ഡോ.രമേശ് ഇളമൺ നമ്പൂതിരി



Read More in Organisation

Comments