ഭാരത് സേവക് സാമാജിന് ദേശീയ തലത്തിൽ പുതിയ ഭാരവാഹികൾ

3 years, 4 months Ago | 436 Views
ദേശീയ വികസന ഏജൻസിയായി ഇന്ത്യൻ പാർലമെന്റ് ഏകകണ്ഠമായി അംഗീകരിച്ച് പ്ലാനിങ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ രൂപീകരിക്കപ്പെട്ട ഭാരത് സേവക് സാമാജിന് ദേശീയ തലത്തിൽ പുതിയ ഭാരവാഹികളായി.
1905 ൽ ഗോപാലകൃഷ്ണ ഗോഖലയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സർവ്വൻറ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയെയാണ് അന്ന് പൂർണ്ണ നാമകരണം ചെയ്ത് ഭാരത് സേവക് സമാജാക്കി മാറ്റിയത്.
പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു പ്രസിഡന്റും അന്ന് ആസൂത്രണകമ്മീഷൻ ഉപാധ്യക്ഷനായിരുന്ന ഗുൽസാരിലാൽ നന്ദ ചെയർമാനുമായി രൂപീകരിക്കപ്പെട്ട ഭാരത് സേവക് സാമാജിന്റെ നിലവിലെ ദേശീയ ചെയർമാൻ ബി.എസ്. ബാലചന്ദ്രനാണ്. 2019 ലാണ് അദ്ദേഹത്തെ ദേശീയ ചെയർമാനായി ഏകകണ്ഠമായി തെരെഞ്ഞെടുത്തത്. ഗുൽസാരിലാൽ നന്ദയ്ക്കുശേഷം സ്വാമി ഹരിനാരായണനന്ദും തുടർന്ന് ബി.എസ്. ബാലചന്ദ്രനും തെരഞ്ഞെടുക്കപ്പെട്ടു.
ഭാരത് സേവക് സാമാജിന്റെ വൈസ് ചെയർമാനായി മൂന്നുപേരെ തെരെഞ്ഞെടുത്തു. സുരേന്ദ്രസൈനി (ദില്ലി), ബി.എസ്. ഗോപകുമാർ (തിരുവനന്തപുരം), എസ്.എ.ജി. മൊയ്‌സൺ (ചെന്നൈ) എന്നിവരാണ് പുതിയ വൈസ് ചെയർമാൻമാർ.
ബി.എസ്.എസ് ദില്ലി പ്രദേശിന്റെ പൂർണ്ണ ചുമതലയാണ് വൈസ് ചെയർമാൻ സുരേന്ദ്രസൈനിക്ക് നൽകിയിട്ടുള്ളത്. ഭാരത തലസ്ഥാനം കേന്ദ്രമാക്കിയായിരിക്കും സൈനി പ്രവർത്തിക്കുക.
ബി.എസ്.എസിന്റെ ആറു പോഷക ഘടകങ്ങളിൽ പ്രധാനപ്പെട്ട വിഭാഗമായ ഭാരത് കഷക് സാമാജിന്റെ ചുമതലയാണ് വൈസ് ചെയർമാൻ ബി.എസ്. ഗോപകുമാറിന് നൽകിയിരിക്കുന്നത്.
ബി.എസ്.എസ് ദില്ലി ഓഫീസിന്റെ ഭരണചുമതലകൾ വൈസ് ചെയർമാൻ എസ്.എ.ജി.മൊയ്സനാണ് നൽകിയിരിക്കുന്നത്. വൊക്കേഷണൽ പ്രോഗ്രാമിന്റെ ചുമതലയും അദ്ദേഹം വഹിക്കും. ബി.എസ്.എസിന്റെ സൈനിക് വെൽഫെയർ കൗൺസിലിന്റെ ചുമതല നൽകിയിട്ടുള്ളതും എസ്.എ.ജി.മൊയ്സനാണ്.
ബി.എസ്.എസിന്റെ ദേശീയ ജനറൽ സെക്രട്ടറിമാരായി ജയശ്രീകുമാർ (ബി.എസ്.എസ് ഡയറക്ടർ ജനറൽ), ബി.എസ്.ചന്ദ്രമോഹൻ, ഹേമന്ദ് മോഹൻദാസ് എന്നിവർ ചുമതലയേറ്റു.
ബി.എസ്.എസ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ മഞ്ജു ശ്രീകണ്ഠനാണ് അഖിലേന്ത്യാ ട്രഷറർ.
ഭാരത് സേവക് സാമാജിന്റെ ഭരണപരമായ കാര്യങ്ങളുടെ ചുമതലയാണ് പുതിയ ദേശീയ ജനറൽ സെക്രട്ടറി ജയ ശ്രീകുമാറിന് നൽകിയിട്ടുള്ളത്. ഭാരത് മഹിളാമണ്ഡലത്തിന്റെ ചുമതലയും ജയാശ്രീകുമാർ വഹിക്കും.
ബി.എസ്.എസിന്റെ നേതൃത്വത്തിലുള്ള ഭാരത് യുവക് സാമാജിന്റെ ചുമതലയാണ് ദേശീയ ജനറൽ സെക്രട്ടറി ബി.എസ്.ചന്ദ്രമോഹന് നൽകിയിട്ടുള്ളത്. സ്‌കിൽ സെക്‌ടറിന്റെ ചുമതലയും അദ്ദേഹം വഹിക്കും.
ബി.എസ്.എസിന്റെ വിദേശ യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ നടത്തിപ്പ് ചുമതലയാണ് ദേശീയ ജനറൽ സെക്രട്ടറി ഹേമന്ദ് മോഹൻദാസിന് നൽകിയിട്ടുള്ളത്. കർണ്ണാട സംസ്ഥാനത്തെ ബി.എസ്.എസ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും ഹേമന്ദ് മോഹൻദാസായിരിക്കും.
ഭാരത് സേവക് സാമാജിന്റെ അഖിലേന്ത്യാ ട്രഷററായി മഞ്ജു ശ്രീകണ്ഠൻ ചുമതലയേറ്റു. നിലവിൽ ബി.എസ്.എസ് അഡ്മിനിസ്ട്രേഷൻ ഡയറക്‌ടർ ജനറലാണ് മഞ്ജു ശ്രീകണ്ഠൻ. ഭാരത് ബാലവികാസ് മണ്ഡലത്തിന്റെ ചുമതലയും അഖിലേന്ത്യാ ട്രഷറർക്കാണ് നൽകിയിരിക്കുന്നത്.
Read More in Organisation
Related Stories
കുട്ടികളോട് കഥ പറയണം; വിവേകത്തോടെ ഇടപെടണം
4 years Ago
അച്യുതമേനോനെ കുറിച്ച് അച്യുതമേനോൻ
3 years, 1 month Ago
ആരാണ് ഹനുമാന്റെ പിതാവ്
3 years, 9 months Ago
നിങ്ങൾക്കറിയാമോ ?
2 years, 2 months Ago
കർക്കിടകത്തിലെ കറുത്തവാവ്
1 year, 11 months Ago
'ഭാരത് സേവക്' ബഹുമതികൾ നൽകി ആദരിച്ചു'
3 years, 9 months Ago
അറിയാം നമുക്ക് രാമായണത്തെ
3 years, 9 months Ago
Comments