കാലിഫോര്‍ണിയ കാട്ടുതീ: ലോകത്തിലെ ഏറ്റവും വലിയ മരങ്ങളുടെ 20 ശതമാനവും നശിച്ചു

3 years, 4 months Ago | 344 Views
ലോകത്തിലെ ഏറ്റവും വലിയ മരവിഭാഗങ്ങളിലൊന്നായ സെക്കോയ മരങ്ങളുടെ 20 ശതമാനവും കഴിഞ്ഞ രണ്ടു വർഷത്തിനിടെയുണ്ടായ കാട്ടുതീയിൽ നശിച്ചതായി റിപ്പോർട്ട്. സെക്കോയയുടെ ആയിരക്കണക്കിന് മരങ്ങളാണ് 2021 വർഷം മാത്രം കാട്ടുതീയിൽ നശിച്ചത്. രണ്ട് വർഷത്തിനിടെയുണ്ടായ കാട്ടുതീയുടെ ആഘാതം ലോകത്തിലെ ഏറ്റവും വലിയ മരങ്ങളിലൊന്നായ സെക്കോയുടെ അഞ്ചിലൊന്നിനെയും നാശത്തിന്റെ വക്കിലെത്തിച്ചു. ഒരു കാലത്ത് അഗ്നിക്കിരയാകില്ലെന്ന് വിശ്വസിച്ചിരുന്ന സെക്കോയ മരങ്ങളിൽ കാട്ടുതീ മൂലം ആഴത്തിലുണ്ടായ പൊള്ളലും മറ്റും അവയുടെ നാശത്തിന് കാരണമായി.
കാലിഫോർണിയയിലെ സെക്കോയ നാഷണൽ പാർക്കിലെ ചെറുവനങ്ങളിൽ മൂന്നിലൊന്ന് കാട്ടുതീയിൽ നശിച്ചിരുന്നു. ഇതുമൂലം പിന്നീട് വന്ന കാട്ടുതീയിൽ രണ്ടായിരം മുതൽ മൂവായിരം വരെ വരുന്ന സെക്കോയ മരങ്ങൾക്ക് ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വന്നു. കടുത്ത വരൾച്ചയ്ക്കും മറ്റും വഴിവെയ്ക്കുന്ന ഭൂമിയുടെ ഉയർന്ന താപനിലാ തോത് നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾക്ക് അപായ മണി മുഴക്കിയിരിക്കുകയാണ്.
സെക്കോയ നാഷണൽ പാർക്കിലുണ്ടായ കാട്ടുതീ പടിഞ്ഞാറുള്ള സിയറ നിവാഡയിലെയും 7,500 മുതൽ 10,400 വരെ വരുന്ന ഭീമൻ സെക്കോയ മരങ്ങളുടെ നാശത്തിന് കാരണമായി.
കാലിഫോർണിയയിൽ അവശേഷിക്കുന്ന 75,000 സെക്കോയ മരങ്ങളിൽ നാല് അടിയിൽ കൂടുതൽ വ്യാസമുള്ള 13 മുതൽ 19 ശതമാനം നാശത്തിനിരയായി.
കാലിഫോർണിയയുടെ ചരിത്രത്തിലുണ്ടായതിൽ വെച്ച് ഏറ്റവും വലിയ കാട്ടുതീക്കാണ് കഴിഞ്ഞ അഞ്ചു വർഷം സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ഏറ്റവും കൂടുതൽ ദൂക്ഷ്യഫലങ്ങൾ
അഭിമുഖീകരിക്കേണ്ടി വന്നത് കഴിഞ്ഞ വർഷവും. 2020 ഓഗസ്റ്റിലാരംഭിച്ച കാട്ടുതീ ജനുവരിയിലാണ് ശമിച്ചത്. ഈ വർഷം ഒക്ടോബർ 25 നുണ്ടായ കനത്ത മഴയും മഞ്ഞും കാട്ടുതീ കെടുത്തിയില്ലായിരുന്നെങ്കിൽ സ്ഥിതിഗതികൾ അൽപം കൂടി രൂക്ഷമാക്കിയേനേ.
വലുതും പഴക്കമേറിയതുമായ സെക്കോയ മരങ്ങളെ സംരക്ഷിക്കാൻ വ്യത്യസ്തമായ നടപടികളാണ് അധികൃതർ സ്വീകരിച്ചത്. ബേബി ഡയപ്പറുകളിൽ അബ്സോർമെന്റിന് സമാനമായി പ്രവർത്തിക്കുന്ന ഫയർ റിഡാർടന്റ് ജെൽ 200 അടി ഉയരത്തിൽ മേലാപ്പാകെ മൂടി. തടികളിൽ നനവിന്റെ അംശം നിലനിർത്തുന്നതിനായി സ്പ്രിംക്ലറുകൾ ഉപയോഗിച്ചപ്പോൾ അഗ്നിക്കിരയാകാൻ സാധ്യതയുള്ള കൊമ്പുകളും മരച്ചില്ലകളും മരത്തിൽ നിന്നും വെട്ടി നീക്കി മരത്തിന് കരുതലൊരുക്കി.
കാലിഫോർണിയയിൽ കാട്ടുതീ പടർന്നു പിടിച്ചന്നതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ മരമായ ജനറൽ ഷെർമനെ സംരക്ഷിക്കാൻ സുരക്ഷാ കവചമൊരുക്കിയിരുന്നു. നെവാദയിലുണ്ടായ കാട്ടുതീയിൽനിന്ന് വൃക്ഷത്തെ സംരക്ഷിക്കാൻ അടിഭാഗം തീയെ പ്രതിരോധിക്കാൻ ശേഷിയുള്ള അലൂമിനിയം ഫോയിൽ പേപ്പർ ഉപയോഗിച്ചാണ് അഗ്നിശമന സേനാംഗങ്ങൾ പൊതിഞ്ഞത്. ഇത് വലിയ രീതിയിൽ മരത്തെ കാട്ടു തീയിൽ നിന്ന് രക്ഷിച്ചു.
Read More in Environment
Related Stories
നൂറുവര്‍ഷം മുമ്പ് വംശമറ്റുവെന്ന് കരുതിയ ഭീമന് ആമയെ ജീവനോടെ കണ്ടെത്തി
2 years, 9 months Ago
ഗ്രീന്‍ലാന്‍ഡില്‍ മഞ്ഞുരുക്കം അതിവേഗത്തിലെന്ന് ഗവേഷകര്‍
3 years, 8 months Ago
മേഘാലയയിലെ കുഞ്ഞന്‍ തവളയ്ക്ക് ആറു നിറം
2 years, 9 months Ago
യൂറേഷ്യന്‍ ബ്ലാക്ക്ക്യാപ് പക്ഷി മൂന്നാറില്‍; ഇന്ത്യയില്‍ കണ്ടെത്തുന്നത് ഇതാദ്യം.
3 years, 5 months Ago
ലോകത്തെ ഏട്ടാമത്തെ അദ്ഭുതം; മസായിമാരയില്‍ മഹാദേശാടനത്തിന് തുടക്കമായി
2 years, 8 months Ago
Comments