വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ

3 years, 3 months Ago | 425 Views
ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്നതിൻറെ ഭാഗമായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല പരിഷ്കരണത്തിന്റെ പാതയിലാണ്. ഈ മേഖലയിലെ ഗ്രോസ് ഇന്റോൾ മെന്റ് റേഷ്യോ 2035 - ഓടുകൂടി 50% എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് പരിഷ്കരണങ്ങളെന്നാണ് അനുമാനിക്കേണ്ടത്.
സ്വാതന്ത്ര്യാനന്തര ഭാരതം സാക്ഷ്യം വഹിച്ച ആദ്യത്തെ കമ്മീഷൻ ഡോ.എസ്.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി എഡ്യുക്കേഷൻ കമ്മീഷൻ (1949) ആയിരുന്നു. യു.ജി.സി. രൂപീകരണം അടക്കം സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടു വച്ച കമ്മീഷനായിരുന്നു അത്. തുടർന്ന് നിരവധി പരിഷ്കരണ നിർദ്ദേശങ്ങളുണ്ടായി.
ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് സെമസ്റ്റർ സിസ്റ്റം 2006 -2007 മുതൽ യു.ജി.സി. നിർദേശാനുസരണം കേരളത്തിലും നടപ്പിലാക്കി. ഈ പരിഷ്കരണം പോലും യഥാർത്ഥ അർത്ഥത്തിൽ നടപ്പിലാക്കാനായില്ല. തുടർന്നാണ് 2017 ൽ യു.ജി.സി.രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗം - Outcome Based Education ലേക്ക് മാറാൻ നിർദ്ദേശിക്കുന്നതും കരട് സിലബസ് പ്രസിദ്ധീകരിക്കുന്നതും കേരളത്തിലെ ചില സർവ്വകലാശാലകളെങ്കിലും പൂർണ്ണമായോ, ഭാഗികമായോ ഇതിലേയ്ക്ക് മാറിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ടു വയ്ക്കുന്ന ഡിഗ്രിതല പഠന പുനഃ സംഘടനത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്കരണ നിർദ്ദേശങ്ങളെല്ലാം വന്നിട്ടുള്ളത്. അതിൽ ഉദാകിരണ (liberalization) ഡിഗ്രിയും ഉൾപ്പെടും.
പുതിയ പരിഷ്കരണങ്ങൾ മുഴുവൻ മുന്നോട്ടു വയ്ക്കുന്നത് വിദ്യാഭ്യാസ മേഖലയിൽ സംഭവിക്കാൻപോകുന്ന ഓൺലൈൻ പഠനത്തിന്റെ സാധ്യതകൾ മുന്നിൽക്കണ്ടാണ്. MOOC (Massive Open online Course) അക്കാഡമിക് ക്രെഡിറ്റ് ബാങ്ക് ഉൾപ്പെടെ യു.ജി.സി. പുറത്തിറക്കിയ ഏറ്റവും പുതിയ റഗുലേഷൻ അക്കാദമിക്ക്രെഡിറ്റ് ബാങ്കിന്റേതാണ്.
അക്കാദമിക് ക്രെഡിറ്റ് ബാങ്ക്
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കോർത്തിണക്കി അയവുള്ളതും ഒന്നോ അതിലധികമോ വിഷയങ്ങളെ ചേർത്തും അക്കാദമിക് ക്രെഡിറ്റുകൾ സമ്പാദിച്ച് പാട്നവഴി കണ്ടെത്താൻ കുട്ടിയെ സഹായിക്കുന്നു. ഇതുവഴി ഡിഗ്രിയോ,ഡിപ്ലോമയോ, പി.ജി.യോ, പി.ജി.ഡിപ്ലോമയോ നേടാം. പ്രവേശനത്തിനും വിടുതലിനും വ്യത്യസ്ത വഴികൾ ഏത് സമയത്തും എവിടെ വച്ചും ഏത് ലെവലിലും പഠിക്കാൻ കഴിയുമെന്ന സൗകര്യമുണ്ട്. സ്വയം കോഴ്സ് ഡിസൈൻ ചെയ്യാൻ കഴിയുന്നതിനൊപ്പം ഉന്നത ചിന്ത, വിമർശനാത്മകത, പുതിയ കണ്ടെത്തലുകൾ തുടങ്ങിയവയ്ക്ക് വലിയ സാധ്യതകളുണ്ട്.
ദേശീയ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ
1 . കുട്ടികൾക്ക് അഭിരുചിക്കനുസരിച്ച് കോഴ്സുകളും കോമ്പിനേഷനുകളും തിരഞ്ഞെടുക്കാം.
2 . കഴിവ്, വേഗത,സാമൂഹികാന്തരീക്ഷം എന്നിവയ്ക്ക് അനുസൃതമായ പഠനം.
3. വിദ്യാർത്ഥി കേന്ദ്രീകൃതമായ പഠനം ഉറപ്പുവരുത്തുന്നു.
4 . കൂടുതൽ പ്രവേശന കവാടങ്ങളും വിടുതൽ വഴികളും കുട്ടികൾക്ക് സൗകര്യം കൂട്ടുന്നു.
5 . ജീവിതകാലം മുഴുവൻ പഠനം
ആർക്കൊക്കെ അംഗമാകാം
NAAC - A ഗ്രേഡ് നേടിയ സർവ്വകലാശാലകൾക്കും -സ്വയം ഭരണ കോളേജുകൾക്കും എൻ.ബി.എ.അക്രെഡിറ്റേഷൻ ലഭിച്ച സ്ഥാപനങ്ങൾക്കും,എൻ.ഐ.ആർ.എഫിൽ ആദ്യ 100 ൽ ഉൾപ്പെടുന്നവയ്ക്കും - ലോക റാങ്കിംഗിൽ 1000 ത്തിൽ വന്ന സ്ഥാപനങ്ങൾക്കും അംഗമാകാം. ഓരോ കോഴ്സിന്റേയും ഫീസ് സ്ഥാപങ്ങളാണ് നിശ്ചയിക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾ നിശ്ചിത ഫീസ് സർക്കാരിനും നൽകണം.
എ.ബി.സി.യുടെ പ്രവർത്തനം
ഓരോ കോഴ്സിനും നിശ്ചിത ക്രെഡിറ്റുകൾ തീരുമാനിച്ച് ക്രെഡിറ്റുകൾ നേടുന്ന മുറക്കാണ് ഡിഗ്രികൾ നൽകുന്നത്. ബിരുദം നേടാനാവശ്യമായ ക്രെഡിറ്റിന് ഏത് വിഷയങ്ങൾ എവിടെ എങ്ങനെ പഠിക്കണമെന്ന് കുട്ടിക്ക് തീരുമാനിക്കാം.
ഒരു വർഷത്തെ പഠനത്തിന് ശേഷം വിടുതൽ വാങ്ങുന്ന കുട്ടി 36 - 40 ക്രെഡിറ്റുകൾ നേടിയിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സിന് അർഹനായി.
72 മുതൽ 80 ക്രെഡിറ്റ് വരെ നേടി രണ്ടു വർഷത്തിന് ശേഷം വിടുതൽ ചെയ്യുന്ന കുട്ടിക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റ് നേടാം.
108 മുതൽ 120 ക്രെഡിറ്റ് വരെ നേടി മൂന്ന് വർഷത്തിനു ശേഷം വിടുതൽ നേടുന്ന കുട്ടി ഡിഗ്രി സർട്ടിഫിക്കറ്റിനെ അർഹനാകും.
നാല് വർഷത്തിനുശേഷം 144 മുതൽ 180 വരെ ക്രെഡിറ്റ് നേടുന്ന കുട്ടിക്ക് ബിരുദ ഓണേഴ്സ് സർട്ടിഫിക്കറ്റ് നേടാം.
പി.ജി.തലത്തിൽ ഒരു വർഷം കഴിഞ്ഞു പുറത്തു പോകുന്ന കുട്ടി 36 മുതൽ 40 വരെ ക്രെഡിറ്റുകൾ നേടിയിട്ടുണ്ടെങ്കിൽ പി.ജി.ഡിപ്ലോമ സർട്ടിഫിക്കറ്റിനു അർഹനായി.
72 മുതൽ 80 ക്രെഡിറ്റ് വരെ രണ്ട് വർഷം കൊണ്ട് നേടുന്ന കുട്ടിക്കാണ് പി.ജി.ഡിഗ്രി ലഭിക്കുക.
പരിമിതികൾ
നടപ്പിലാക്കിയ രാജ്യങ്ങളുടെ അനുഭവം അത്ര ആശാവഹമല്ല. കൊറിയൻ അനുഭവം ധാരാളം വർഷങ്ങൾക്കു മുൻപ് നടപ്പിലാക്കിയ ഒന്നാണെങ്കിലും ഇപ്പോഴും അംഗീകാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രശ്നം അനുഭവപ്പെടുന്നു - എന്നാണ് റിപ്പോർട്ട്. ഓർഗനൈസേഷൻ ഓഫ് എക്കണോമിക്സ് കോപ്പറഷൻ ആൻറ് ഡെവലപ്മെന്റ് റിപ്പോർട്ട് സ്കിൽ സ്ട്രാറ്റജി ഡയഗ്നോസിസ് റിപ്പോർട്ട് - 2015 പറയുന്നത്. അതിന്റെ അയവ് ഗുണമാണെങ്കിലും - യോഗ്യത, സ്വീകാര്യത വലിയ പ്രശ്നമായി നിലനിൽക്കുന്നു എന്നതാണ്.
നമ്മുടെ രാജ്യത്ത് ഇപ്പോഴും - ഉന്നത വിദ്യാഭ്യാസം ജി.ഇ.ആർ. 27% മാത്രമാണ്, അക്കാഡമിക് ക്രെഡിറ്റ് ബാങ്ക് എ ഗ്രേഡ് സ്ഥാപനങ്ങൾക്ക് മാത്രമായി നിജപ്പെടുത്തുമ്പോൾ നമ്മുടെ പ്രാപ്യതാ പ്രശ്നം സജീവമാകും; ഗുണമാകില്ല. സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾ ഇതിൽ നിന്നും പുറംതള്ളപ്പെടുത്താനുള്ള സാധ്യതയും കൂടുതലാണ്
Read More in Organisation
Related Stories
സെപ്റ്റംബർ ഡയറി
2 years, 5 months Ago
മനുഷ്യർ പാലിക്കേണ്ടതും അരുതാത്തതുമായ എല്ലാം രാമായണത്തിലുണ്ട്: ബി. എസ്. ബാലചന്ദ്രൻ
2 years, 4 months Ago
മറുകും മലയും
2 years, 7 months Ago
മാർച്ച് മാസത്തിലെ പ്രധാന ദിവസങ്ങൾ
2 years Ago
ഫെബ്രുവരി മാസത്തിലെ പ്രധാന ദിവസങ്ങൾ
2 years, 1 month Ago
നാട്ടറിവ് - വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ
3 years, 2 months Ago
മറവിരോഗം : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
3 years, 4 months Ago
Comments