ഇനി സൂപ്പര്‍ കാല്‍പന്തുകാലം; ഐ.എസ്.എല്‍ എട്ടാം സീസണിന് വെള്ളിയാഴ്ച കിക്കോഫ്

3 years, 8 months Ago | 578 Views
ഇന്ത്യന്‍ ഫുട്ബാളിന്റെ മുഖഛായ മാറ്റിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്.എല്‍) പുതിയ സീസണിന് വെള്ളിയാഴ്ച കിക്കോഫ്. എട്ടാം സീസണിലെ മത്സരങ്ങള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ്-എ.ടി.കെ മോഹൻ ബഗാൻ മത്സരത്തോടെ തുടക്കമാവുക.
കോവിഡ് കാരണം കഴിഞ്ഞ സീസണിലെ പോലെ ഹോം ആന്‍ഡ് എവേ സംവിധാനം ഒഴിവാക്കി ഗോവയിലെ മൂന്നു മൈതാനങ്ങളിലായാണ് ഇത്തവണ ഐ.എസ്.എല്‍. പങ്കെടുക്കുന്ന 11 ടീമുകളും ഗോവയില്‍ തന്നെ തങ്ങി മത്സരങ്ങളില്‍ പങ്കെടുക്കും. ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ബാംബോലിമിലെ അത്ലറ്റിക് സ്റ്റേഡിയം, വാസ്കോയിലെ തിലക് മൈതാന്‍ എന്നിവിടങ്ങളിലാവും ഐ.എസ്.എല്‍ ആരവങ്ങളുയരുക.
എട്ടാം സീസണിലെ ആദ്യ പത്തു റൗണ്ട് മത്സരങ്ങളുടെ ഫിക്സ്ചറാണ് നിലവില്‍ പ്രഖ്യാപിച്ചത്.
നിലവിലെ ജേതാക്കളായ മുംബൈ സിറ്റി, മൂന്നു വട്ടം ചാമ്പയ്ന്മാരായ എ.ടി.കെ മോഹന്‍ ബഗാന്, രണ്ടു തവണ കിരീടം നേടിയിട്ടുള്ള ചെന്നൈയ്ന് എഫ്.സി, ഒരു തവണ കപ്പടിച്ചിട്ടുള്ള ബംഗളൂരു എഫ്.സി, കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ്, എഫ്.സി ഗോവ, ഈസ്റ്റ് ബംഗാള്‍, ഹൈദരാബാദ് എഫ്.സി, ജാംഷഡ്പുര്‍ എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, ഒഡിഷ എഫ്.സി എന്നിവയാണ് ടീമുകള്‍.
Read More in Sports
Related Stories
മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി പരമ്പര സ്വന്തമാക്കി ശ്രീലങ്ക
3 years, 10 months Ago
2022 ട്വന്റി 20 ലോകകപ്പ് മത്സരക്രമം ജനുവരി 21 ന് പുറത്തുവിടും.
3 years, 7 months Ago
ഒളിംപിക്സ് ദീപശിഖാ പ്രയാണം; ലോകത്തെ ഏറ്റവും പ്രായമേറിയ വനിത പിന്മാറി
4 years, 2 months Ago
Comments