Wednesday, April 16, 2025 Thiruvananthapuram

ഒമിക്രോൺ ഭീതിയിൽ കർശന നിയന്ത്രണം,​പുതുവർഷം കാണാൻ ആഘോഷം വേണ്ട

banner

3 years, 3 months Ago | 330 Views

ഒമിക്രോൺ വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പുതുവർഷ ആഘോഷങ്ങൾക്ക് വിലക്ക്.   ഡിസംബർ 30 മുതൽ ജനുവരി രണ്ടുവരെയാണ് രാത്രികാല നിയന്ത്രണം. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് കർശനവിലക്ക്.

പുതുവത്സരാഘോഷങ്ങൾ പൊടിപൊടിക്കാറുള്ള 31ന് രാത്രി 10നു ശേഷം യാതൊരു ആഘോഷവും അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ 10മണിക്കുമുമ്പ് നടക്കുന്ന പരിപാടികളിൽ 50 ശതമാനം പേർക്കു മാത്രമായിരിക്കും പ്രവേശനം. ഹോട്ടലുകളിലും അതിനുപുറത്തും നടക്കുന്ന ഡി.ജെ പാർട്ടികളും കർശനമായി നിയന്ത്രിക്കും.  

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടം ഉണ്ടാകാൻ സാദ്ധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ പൊലീസിനെയും സെക്ടറൽ മജിസ്‌ട്രേട്ടുമാരെയും വിന്യസിക്കും. കൂടുതൽ പൊലീസിനെ സംസ്ഥാനത്തുടനീളം വിന്യസിക്കാനും തീരുമാനിച്ചു. കേരളത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെങ്കിലും ആൾക്കൂട്ട നിയന്ത്രണമില്ലാത്തത് അപകടമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഉൾപ്പെടെ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. 



Read More in Kerala

Comments