എല്ലിന്റെ ബലത്തിന് ചെറുമീനുകൾ

2 years, 2 months Ago | 201 Views
പൂരിത കൊഴുപ്പിന്റെ അളവ് കുറഞ്ഞ കടൽ വിഭവമാണ് മീൻ. പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിന് ഫലപ്രദമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഏറെ. വിറ്റാമിനുകൾ , ധാതുക്കൾ , പോഷകങ്ങൾ എന്നിവയുടെ കലവറ. ഹൃദയാരോഗ്യത്തിന്ഗുണപ്രദമായ വിഭവം
ഹൃദയാരോഗ്യത്തിന് ഉത്തമം
കാർഡിയോ വാസ്‌ക്കുലർ സിസ്റ്റത്തിന് സംരക്ഷണം നൽകുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ മീനിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ഹൃദയാരോഗങ്ങളെ പ്രതിരോധിക്കുന്നു. ശരീരത്തിൽ അധികമായി അടിഞ്ഞു കൂടുന്ന ട്രൈഗ്ളിസറൈഡിന്റ അളവ് കുറക്കുന്നു.
നല്ല കൊളസ്ട്രോളായ എച്ച്. ഡി .എല്ലിന്റെ അളവ് കൂട്ടുന്നു. രക്തം കട്ടപിടിക്കുന്നത് തടയുന്നു. ആഴ്ചയിൽ രണ്ടുതവണയെങ്കിലും മീൻ കറിവെച്ച് കഴിക്കുന്നത് ഹൃദയാരോഗങ്ങളെ പ്രതിരോധിക്കാൻ ഫലപ്രദമെന്ന് ഗവേഷകർ . രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും മീനെണ്ണ ഫലപ്രദം. വ്യായാമവും മീൻ കഴിക്കുന്നതും ശീലമാക്കിയാൽ അമിതഭാരം നിയന്ത്രിക്കാനാവുമെന്ന് ഗവേഷകർ .
കാൻസർ സാധ്യത കുറയ്ക്കുന്നു
മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ്സ് കുടൽ, സത്നം, പ്രോസ്റ്റേറ്റ് എന്നിവയിലെ കാൻസർ സാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ. മീനെണ്ണ കാൻസറുമായി ബന്ധപ്പെട്ട ഹൈപ്പർ ലിപിഡിമിയ (രക്തത്തിൽ ലിപിഡ്സിന്റെ അളവ് ഉയരുന്ന അവസ്ഥ) കുറയ്ക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
എല്ലുകളുടെ ആരോഗ്യത്തിന്
ആർത്തവ വിരാമം വന്ന സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ് എന്ന എല്ലുരോഗത്തിനുള്ള സാധ്യത മത്സ്യത്തിലടങ്ങിരിയിരിക്കുന്ന ഫാറ്റി ആസിഡുകൾ കുറയ്ക്കുന്നതായി ഗവേഷകർ. മീൻ കഴിക്കുന്നത് കുട്ടികളിലെ ആസ്ത്മസാധ്യത കുറയ്ക്കുന്നതായി ഗവേഷകർ
Read More in Organisation
Related Stories
അറിയാം നമുക്ക് രാമായണത്തെ
3 years, 9 months Ago
എം.എം.ഹസ്സൻ നേരിന്റെ മനുഷ്യമുഖം
3 years, 4 months Ago
ബി.എസ്.എസ് സംസ്കാര ഭാരതം ഗാനസദസ്സ് - എഴുപതിലേറെ ഗായകർ പങ്കെടുത്തു
1 year, 3 months Ago
ജൂലൈ 1 ഡോക്ടേഴ്സ് ഡേ
3 years, 1 month Ago
മാർച്ച് മാസത്തിലെ പ്രധാന ദിവസങ്ങൾ
3 years, 4 months Ago
പരിസ്ഥിതി ദിനം ആചരിച്ചു
1 year, 11 months Ago
Comments