ബി.എസ്.എസ്.അഗ്രി സ്കൂൾ:ആശയം

2 years, 5 months Ago | 247 Views
കാർഷിക മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് ഭാരത് സേവക് സമാജ് മുന്നോട്ടുവെയ്ക്കുന്ന നൂതന കർമ്മപരിപാടിയാണ് ബി.എസ്.എസ് അഗ്രി സ്കൂൾ. ബി.എ സ്.എസിന്റെ അനുബന്ധ പ്രസ്ഥാനമായ ഭാരത് കർഷക സമാജ് ആണ് അഗ്രി സ്കൂളുകളുടെ ചുമതല വഹിക്കുന്നത്. കർഷകരുടേയും കാർഷികമേഖലയിലെ വിദഗ്ധരുടേയും കാർഷിക സാങ്കേതിക വിദ്യാ വിദഗ്ധരുടേയും സാമൂഹ്യ പ്രവർത്തകരുടേയും കൃഷിയോട് ആഭിമുഖ്യമുള്ള സാധാരണക്കാരന്റേയും കൂട്ടായ്മ ആയിരിക്കും ബി.എസ്.എസ് അഗ്രി സ്കൂളുകൾ.
കൂട്ടായ ചർച്ചയിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും ഈ മേഖലയുമായി ബന്ധപ്പെട്ടുള്ള അറിവ് സമാഹരണവും, സംശയനിവാരണവും, നൂതന പരിഷ്കൃത രീതികളും, മെച്ചപ്പെട്ട സാങ്കേതിക മാർഗ്ഗങ്ങളും, സാമ്പത്തിക മേന്മ ഉറപ്പാക്കിക്കൊണ്ടുള്ള സംരംഭ മാർഗ്ഗങ്ങളും, കർഷക ക്ഷേമ പദ്ധതികളും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
കർഷകന്റെ ജീവിത നിലവാരം ഉയർത്തുക, യുവതലമുറയ്ക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സ്ത്രീശാക് തീകരണം ഇവയെല്ലാം സാധ്യമാകുന്ന ഒരു പദ്ധതിയാകും ബി.എസ്.എസ് അഗ്രി സ്കൂളുകൾ. ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയുടെ സാമ്പത്തിക പുരോഗതി ഉറപ്പാക്കുക എന്ന ല ക്ഷ്യവും ബി.എസ്.എസ് അഗ്രി സ്കൂൾ മുന്നോട്ടുവെയ്ക്കുന്നു. അതിനായി രാജ്യത്തെ ഓരോ വില്ലേജിലും ഓരോ അഗ്രി സ്കൂൾ എന്ന ആശയമാണ് ബി.എസ്.എസ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
Read More in Organisation
Related Stories
കാൻഫെഡ് കാലഘട്ടത്തിന്റെ ആവശ്യം : എം.എം.ഹസ്സൻ
2 years, 8 months Ago
വനം-വന്യജീവി: അറിയാൻ അല്പം
3 years, 5 months Ago
‘ലോകാ സമസ്താ സുഖിനോ ഭവന്തു’ ബി.എസ്. എസിന്റെ പ്രവർത്തനശൈലി: ബി.എസ്. ഗോപകുമാർ
2 years, 5 months Ago
നവംബർ ഡയറി
3 years, 3 months Ago
"ഓർമ്മയുടെ ഓളങ്ങളിൽ" പ്രകാശനം ചെയ്തു
2 years, 10 months Ago
Comments